
കണ്ണൂർ സർക്കാർ ആയുർവേദ കോളേജിൽ അസിസ്റ്റന്‍റ് പ്രൊഫസർ നിയമനം. ദ്രവ്യഗുണ വകുപ്പിൽ ഒഴിവുള്ള അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. തസ്തികയിലേക്ക് സെപ്റ്റംബർ 30ന് രാവിലെ 11ന് പരിയാരത്തുള്ള കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
ALSO READ; കൊച്ചിയില്‍ ജോലി അന്വേഷിക്കുകയാണോ ? ഇതാ അരലക്ഷം രൂപ ശമ്പളത്തില്‍ ജോലി ഉടന്‍, ഇപ്പോള്‍ അപേക്ഷിക്കാം!
ഉദ്യോഗാർഥികൾ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡേറ്റായും സഹിതം എത്തണം. പ്രതിമാസം 60,410 രൂപ സമാഹൃത വേതനം ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ആണ്. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്ന് പ്രവർത്തി ദിവസങ്ങളിൽ അറിയാം.
keywords: Kannur Government Ayurveda College, Assistant professor post, walk in interview

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

