ബി.എസ്.സി നഴ്‌സിംഗ് പഠിക്കാൻ താല്പര്യമുള്ളവർക്ക് ഒരവസരം കൂടി; സർക്കാർ/സ്വാശ്രയ കോളേജുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് നവംബർ 19 ന്

nursing admission

ബി.എസ്.സി നഴ്‌സിംഗ് പഠിക്കാൻ താല്പര്യമുള്ളവർക്ക് ഒരവസരം കൂടി. 2025-26 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് സർക്കാർ/സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് നവംബർ 19 ന് എൽ.ബി.എസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ രാവിലെ 10 മണിക്ക് നടത്തും.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽ.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 10.30 നകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. മുൻ അലോട്ട്‌മെന്റുകളിലൂടെ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ എൻ.ഒ.സി ഓൺലൈനായി സമർപ്പിക്കണം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അന്നേ ദിവസം ഫീസ് അടയ്ക്കണം.

ALSO READ: ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷ ടൈംടേബിളിൽ മാറ്റം; പരീക്ഷകൾ ഡിസംബർ 15 മുതൽ ജനുവരി ആറ് വരെ

അലോട്ട്‌മെന്റിനുശേഷം കോഴ്‌സ്/ കോളേജ് മാറ്റം അനുവദിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in

ALSO READ: ഇങ്ങനെ നടന്നാൽ എങ്ങനെ ശരിയാകും ? 2026 ൽ ജോലി നേടാൻ പഠിക്കേണ്ട 10 പ്രധാന സ്കില്ലുകൾ അറിഞ്ഞിരുന്നോളൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News