കൊച്ചിൻ ഷിപ്പ്‌യാർഡിൽ മികച്ച ജോലിയവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു; ശമ്പളം ₹41,000 രൂപ മുതൽ

Cochin Shipyard JOB

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ നിരവധി ഒഴിവുകൾ. വിവിധ വർക്ക്മെൻ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു.

തസ്തികകളും വിദ്യാഭ്യാസ യോഗ്യതയും

  • സീനിയർ ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാൻ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ): ബന്ധപ്പെട്ട വിഷയത്തിൽ 60% മാർക്കോടെയുള്ള മൂന്ന് വർഷത്തെ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും
  • ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (വിവിധ വിഭാഗങ്ങൾ): ബന്ധപ്പെട്ട വിഷയത്തിൽ 60% മാർക്കോടെയുള്ള മൂന്ന് വർഷത്തെ ഡിപ്ലോമയും നാല് വർഷത്തെ പ്രവൃത്തിപരിചയവും.
  • ലബോറട്ടറി അസിസ്റ്റന്റ് (മെക്കാനിക്കൽ): മെക്കാനിക്കൽ അല്ലെങ്കിൽ മെറ്റലർജിക്കൽ എൻജിനീയറിംഗിൽ 60% മാർക്കോടെയുള്ള ഡിപ്ലോമയും നാല് വർഷത്തെ പ്രവൃത്തിപരിചയവും.
  • ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ): 60% മാർക്കോടെ കെമിസ്ട്രിയിൽ ബിരുദവും (B.Sc) നാല് വർഷത്തെ പ്രവൃത്തിപരിചയവും.
  • സ്റ്റോർ കീപ്പർ: ബിരുദവും മെറ്റീരിയൽ മാനേജ്‌മെന്റിൽ പിജി ഡിപ്ലോമയും അല്ലെങ്കിൽ മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമയും. നാല് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം.
  • അസിസ്റ്റന്റ്: ആർട്സ്/സയൻസ്/കൊമേഴ്സ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ബിസിനസ് അഡ്മിനിസ്‌ട്രേഷൻ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ 60% മാർക്കോടെയുള്ള ബിരുദവും നാല് വർഷത്തെ ഓഫീസ് പ്രവൃത്തിപരിചയവും.

ALSO READ: എഞ്ചിനീയറിങ്ങിൽ ഗോൾഡ് മെഡലിസ്റ്റ്, UPSC IES-ൽ 75-ാം റാങ്ക് ; നേട്ടം ലോറി ഡ്രൈവറായ അച്ഛന് സമ്മാനിച്ച് ഇന്ദുമതി

താല്പര്യമുള്ളവർ 2026 ജനുവരി 12 ന് മുൻപായി കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.cochinshipyard.in വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകർ 35 വയസ്സ് കവിയാൻ പാടില്ല. അതായത് 1991 ജനുവരി 13-നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം.
പട്ടികജാതി (SC) വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി (OBC – Non Creamy Layer) വിഭാഗക്കാർക്ക് 3 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും. W7 തസ്തികകൾക്ക് 23,500 – 77,000 രൂപ (പ്രതിമാസം ഏകദേശം 42,773 ലഭിക്കും)ശമ്പളം ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News