കുസാറ്റിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്; ഒക്ടോബർ 27 വരെ അപേക്ഷിക്കാം

Job Vacancy

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ കുസാറ്റെക് ഫൗണ്ടേഷനിൽ പ്രവർത്തിക്കുന്ന കുസാറ്റ്-ടിബിഐയിൽ റൂസ 2.0 പദ്ധതിയുടെ ഭാഗമായി ടെക്നിക്കൽ അസിസ്റ്റൻ്റ് ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
എൻജിനീയറിംഗ് അഥവാ അനുബന്ധ വിഷയങ്ങളിൽ ഡിഗ്രി/ ഡിപ്ലോമയും ത്രീ ഡി പ്രിൻ്റിംഗ്,ത്രീ ഡി സ്കാനിംഗ്, സിഎൻസി മെഷീൻ ഓപ്പറേഷൻ, റോബോട്ടിക്സ്, സോൾഡറിംഗ്, ഇലക്ട്രോണിക്/മെക്കാനിക്കൽ ഡിസൈൻ തുടങ്ങിയ മേഖലകളിലെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഫാബ് അക്കാദമിയിൽ നിന്നുള്ള ഡിപ്ലോമ/സർട്ടിഫിക്കറ്റ്, കൂടാതെ ഫാബ്‌ലാബ് അനുബന്ധ പ്രവർത്തനങ്ങളിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

ALSO READ: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളര്‍ഷിപ്പ്; അറിയാം അപേക്ഷ തീയതിയും വിവരങ്ങളും

താൽപര്യമുള്ളവർ ഫാബ്‌ലാബ് അനുബന്ധ പ്രവർത്തനങ്ങളിലെ പരിചയവും മറ്റ് നേട്ടങ്ങളും അടങ്ങിയ വിശദമായ ബയോഡാറ്റ tbi@cusat.ac.in എന്ന വെബ്സൈറ്റ് മുഖേന ഒക്ടോബർ 27ന് മുമ്പായി അപേക്ഷിക്കണം. ഫോൺ : 9895035587.

English summary : Cochin University of Science and Technology (CUSAT) invites applications for the Technical Assistant post. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News