കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ നിയമനം; ആർക്കൊക്കെ അപേക്ഷിക്കാം

Kerala Khadi & Village Industries Board

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (PSC) കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിലെ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബി.കോം കോ-ഓപ്പറേഷൻ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം.
18 – 36 വയസ്സ് ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക . പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും.

ALSO READ: ഇന്ത്യൻ റെയിൽവേയിൽ ഒരു ജോലി നിങ്ങളുടെ സ്വപ്നമാണോ; എങ്കിൽ ഇതാ നിരവധി ഒഴിവുകൾ

യോഗ്യത ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും കോ-ഓപ്പറേഷൻ പ്രത്യേക വിഷയമായി പഠിച്ചു നേടിയ ബി.കോം ബിരുദമോ അല്ലെങ്കിൽ ഒരു അംഗീകൃത സർവ്വകലാശാല ബിരുദവും കോ-ഓപ്പറേഷനിൽ നേടിയ ഹയർ ഡിപ്ലോമയോ ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഒരു അംഗീകൃത സർവ്വകലാശാല ബിരുദവും സഹകരണ വകുപ്പു നടത്തുന്ന കോ-ഓപ്പറേഷനിൽ നേടിയ ജൂനിയർ ഡിപ്ലോമയും ഉണ്ടായിരിക്കണം.

ALSO READ: ശുചിത്വമിഷനിൽ ഇൻറ്റേൺഷിപ്പിന് അവസരം; അഭിമുഖം നവംബർ 7ന്

ജോലി നേടാൻ ആഗ്രഹിക്കുന്നവർ നൽകിയ വെബ്സൈറ്റ് വഴി www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം നവംബർ 19 വരെ അപേക്ഷ സമർപ്പിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News