ഉപരിപഠനത്തിനായി എംബിഎ തെരഞ്ഞെടുക്കാനാഗ്രഹിക്കുന്നവരാണോ? കെമാറ്റ് പരീക്ഷ ജനുവരി 25-ന്; ഇപ്പോൾ അപേക്ഷിക്കാം

kmat reg started

ഉപരിപഠനത്തിനായി എംബിഎ തെരഞ്ഞെടുക്കാനാഗ്രഹിക്കുന്നവരാണോ നിങ്ങൾ? കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള എംബിഎ പ്രവേശനത്തിനായി നടത്തുന്ന കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 2026-ന്റെ ഒന്നാം സെഷന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 2026 ജനുവരി 25 പരീക്ഷ നടക്കുന്നത്. താല്പര്യമുള്ളവർക്ക് ജനുവരി 15 വൈകിട്ട് 4 മണി വരെ അപേക്ഷിക്കാം.
കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. കേരള എൻട്രൻസ് കമ്മീഷണർക്കാണ് പരീക്ഷാ ചുമതല.

എംബിഎ പ്രവേശനത്തിനായുള്ള റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ കെമാറ്റ് സ്കോറിന് 80 ശതമാനം വെയ്റ്റേജ് ലഭിക്കും. 10 ശതമാനം വീതം ഗ്രൂപ്പ് ഡിസ്കഷനും പേഴ്സണൽ ഇന്റർവ്യൂവിനും നൽകുന്നതാണ്. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്. ആകെ 180 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണുണ്ടാകുക.

ALSO READ: ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് എപിജെ അബ്ദുൽ കലാം സ്‌കോളർഷിപ്പ്; വിവരങ്ങളറിയാം

താത്പര്യമുള്ള ആർട്സ്/സയൻസ്/എഞ്ചിനീയറിംഗ്/കൊമേഴ്സ്/മാനേജ്‌മെന്റ് വിഷയങ്ങളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ ബിരുദം നേടിയിട്ടുള്ളവർക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ജനറൽ വിഭാഗത്തിന് 1000 രൂപയും പട്ടികജാതിക്കാർക്ക് 500 രൂപയുമാണ് ഫീസ്. പട്ടികവർഗക്കാർക്ക് ഫീസില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News