വ്യോമയാന പഠനം നേടാൻ ആഗ്രഹിക്കുന്നവർ വേറെങ്ങും പോകേണ്ട; കേരളത്തിൽ തന്നെ മികച്ച അവസരം

Rajiv Gandhi Academy for Aviation Technology

വ്യോമയാന മേഖലയിൽ ജോലി ചെയ്യുക എന്നത് പലരുടെയും ഒരു സ്വപ്നമാണ്. എന്നാൽ പഠനത്തിനായി എല്ലാവരും കേരളത്തിന് പുറത്ത് മികച്ച സ്ഥാപനങ്ങൾ തേടി പോകുന്ന സാഹചര്യങ്ങളാണ് നിലവിലുള്ളത്. എന്നാൽ വ്യോമയാന മേഖലയിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് അന്താരാഷ്ട്ര നിലവാരത്തിൽ പഠനവും പരിശീലനവും കേരളത്തിൽ തന്നെ സാധ്യമാക്കാനാകും.

അത്തരത്തിലുള്ള ഒരു സ്ഥാപനമാണ് രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി. സംസ്ഥാന സർക്കാരിനുകീഴിൽ തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളത്തിലാണ് പഠനപരിശീലന കേന്ദ്രം പ്രവർത്തിക്കുന്നത്. കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റിന്റെ അക്രഡറ്റേഷനുള്ള ഈ സ്ഥാപനത്തിൽ എയ്റോസ്പേസ് ഏവിയേഷൻ നൂതന വിദ്യകളിൽ നേതൃത്വം നൽകാൻ പര്യാപ്തമായ പരിശീലനമാണ് ലഭ്യമാക്കുന്നത്. മാത്രമല്ല സ്ഥാപനത്തിലെ കോഴ്സുകൾക്ക് എഐസിടിഇ അംഗീകാരവും ഉണ്ട്.

ALSO READ: പട്ടികവര്‍ഗ വിഭാഗത്തിൽപെട്ടവർക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം; അപേക്ഷിക്കേണ്ടതെങ്ങനെ

കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (സിപിഎൽ) കോഴ്സ്, സ്റ്റുഡന്റ്‌ പൈലറ്റ് ലൈസൻസ് (എസ്-പിസി) കോഴ്സ്, പ്രൈവറ്റ് പൈലറ്റ് ലൈസൻസ് (പിപിസി) കോഴ്സ് തുടങ്ങിയ കോഴ്സുകളാണ് ഇവിടെ പ്രധാനമായും ഉള്ളത്. എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയറിങ്ങിൽ ഡിപ്ലോമ കോഴ്‌സും ഇവിടെ ഉണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടാതെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഭാഗികമായി കോഴ്‌സുകൾ നടക്കുന്നുണ്ട്. പരിശീലനത്തിനായി നാലു സിംഗിൾ എഞ്ചിൻ വിമാനങ്ങൾ, ഒരു മൾട്ടി എഞ്ചിൻ വിമാനം, ഫ്ലെറ്റ് സിമുലേറ്റർ തുടങ്ങിയ സംവിധാനങ്ങൾ സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ട്.
മാത്രമല്ല വിങ്സ് പദ്ധതി വഴി കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സ് തുടങ്ങിയ പ്രോഗ്രാമുകൾക്ക് പ്രവേശന യോഗ്യത നേടുന്ന എല്ലാ പട്ടിക വിഭാഗം വിദ്യാർഥികളുടെയും മുഴുവൻ പഠന ചെലവും കേരളസർക്കാർ വഹിക്കും. ​പൈലറ്റ് ആകാനുള്ള പരിശീലനത്തിന്‌ പ്രവേശനം ലഭിക്കുന്ന പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ വിദ്യാർഥികൾക്ക് നൽകുന്ന സ്കോളർഷിപ് പദ്ധതിയാണ് വിങ്സ്.

ALSO READ: ബി.എസ്.സി നഴ്‌സിംഗ്: എസ്.സി./ എസ്.ടി സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു


കൊമേഴ്സ്യൽ പൈലറ്റ് ട്രെയിനിങ് കോഴ്സിന്റെ ആദ്യഘട്ടമായ ഗ്രൗണ്ട് പരിശീലനത്തിന് രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമി ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഹയർ സെക്കന്ററി/ തത്തുല്യം പരീക്ഷയിൽ 50 ശതമാനം മാർക്കോടെ ജയിച്ചവർക്കും അല്ലെങ്കിൽ മാത്തമാറ്റിക്സ്, ഫിസിക്സ് ഇംഗ്ലീഷ് വിഷയങ്ങൾ ചേർന്ന് 55 ശതമാനം മാർക്കോടെ പാസായവർക്കും ഇ കോഴ്‌സിലേക്ക് അപേക്ഷിക്കാവുന്നതാണ്. 3,00,000 രൂപയാണ് ഫീസ്. അപേക്ഷിക്കുന്നതിനായി അക്കാദമിയുടെ വെബ്സൈറ്റിൽനിന്ന്‌ അപേക്ഷാഫോറം ഡൗൺലോഡ് ചെയ്‌ത്‌ അപേക്ഷാഫീസ് 2000 രൂപ (പട്ടിക വിഭാഗം/ ഒഇസി 1500 രൂപ)യുടെ ബാങ്ക് ഡ്രാഫ്റ്റ് സഹിതം തപാലിൽ അപേക്ഷ നൽകാം. എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ പേരിൽ സ്ഥാപനത്തിന്റെ പേര് ചേർത്താണ് ബാങ്ക് ഡ്രാഫ്റ്റ് എടുക്കേണ്ടത്. അപേക്ഷ രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി, തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട്, ബീച്ച് പിഒ, തിരുവനന്തപുരം 695007 എന്ന വിലാസത്തിൽ നവംബർ 15നകം എത്തിക്കണം. വിവരങ്ങൾക്ക് www.rajivgandhiacademyforaviationtechnology.org.ഫോൺ: 0471/2501977,8547246538,7012297166. ഇ–മെയിൽ: ragaat @gmail.com എന്നിവയിൽ ബന്ധപ്പെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News