
ഐഎസ്ആർഒയ്ക്ക് കീഴിലുള്ള സതീഷ് ധവാൻ സ്പേസ് സെന്ററിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് വിജ്ഞാപനം പുറത്തിറക്കി.
സയന്റിസ്റ്റ്/എഞ്ചിനീയർ, ടെക്നിക്കൽ അസിസ്റ്റന്റ് (വിവിധ വിഭാഗങ്ങൾ), സയന്റിഫിക് അസിസ്റ്റന്റ്‍, ലൈബ്രറി അസിസ്റ്റന്റ് ‘A’, റേഡിയോഗ്രാഫർ -A, ടെക്നീഷ്യൻ ‘B’, ഡ്രാഫ്റ്റ്‌സ്മാൻ ‘B’ , കുക്ക്, ഫയർമാൻ ‘A’, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ ‘A’, നഴ്‌സ് -ബി തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. ആകെ 141 ഒഴിവുകളാണ് ഉള്ളത്.
ഓരോ തസ്തികയ്ക്കും വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതകളാണ് ഉള്ളത്. ടെക്നീഷ്യൻ ‘B’ / ഡ്രാഫ്റ്റ്‌സ്മാൻ ‘B’ തസ്തികകൾക്ക്: എസ്എസ്എൽസി/എസ്എസ്എൽസി തത്തുല്യം വിജയിച്ച ശേഷം ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/എൻടിസി/എൻഎസി ഉണ്ടായിരിക്കണം.
ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകൾക്ക് ബന്ധപ്പെട്ട എൻജിനിയറിങ്/ടെക്നോളജി വിഷയത്തിൽ ഫസ്റ്റ് ക്ലാസ്സോടെയുള്ള ഡിപ്ലോമയും സയന്റിസ്റ്റ്/എൻജിനിയർ ‘SC’ തസ്തികകൾക്ക് ബന്ധപ്പെട്ട എൻജിനിയറിങ് വിഷയത്തിൽ ബിഇ/ബിടെക് അല്ലെങ്കിൽ എംഇ/എംടെക്/എംഎസ്‌സി (എൻജിനിയറിങ്) എന്നിവയും മറ്റ് തസ്തികകൾക്ക് ബിഎസ്‌സി, മാസ്റ്റേഴ്സ് ഡിഗ്രി ഇൻ ലൈബ്രറി സയൻസ്, റേഡിയോഗ്രാഫിയിൽ ഡിപ്ലോമയുമാണ് യോഗ്യത.
ALSO READ: പട്ടികവര്‍ഗ വിഭാഗത്തിൽപെട്ടവർക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം; അപേക്ഷിക്കേണ്ടതെങ്ങനെ
ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസ്സാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://www.shar.gov.in/sdscshar/index.jsp വഴി നവംബർ 14 വരെ ഓൺലൈനായി അപേക്ഷിക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

