
എസ്ബിഐയിൽ ജോലി നേടാൻ ഇതാ അവസരം. 2025-ലെ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി.
റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വിജ്ഞാപനത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുത്തലുകൾ വരുത്തി. നിലവിലെ ഒഴിവുകളുടെ എണ്ണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
ALSO READ: തിരുവനന്തപുരം ഗവ. ആർട്സ് കോളേജിൽ ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ; ആർക്കൊക്കെ പങ്കെടുക്കാം
ജനുവരി 10 വരെ ഓൺലൈനായി പോസ്റ്റിലേക്ക് അപേക്ഷിക്കാം. നേരത്തെ, അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 23 വരെയായിരുന്നു. വൈസ് പ്രസിഡന്റ് വെൽത്ത് (സീനിയർ റിലേഷൻഷിപ്പ് മാനേജർ)- 582 തസ്തികകൾ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വെൽത്ത് (റിലേഷൻഷിപ്പ് മാനേജർ)- 237 തസ്തികകൾ, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്- 327 തസ്തികകൾ എന്നിങ്ങനെയാണ് ഒഴിവുകൾ. ഷോർട്ട് ലിസ്റ്റിങ്ങ്, ഒന്നോ അതിലധികമോ റൗണ്ട് അഭിമുഖങ്ങൾ(വ്യക്തിഗത, ടെലിഫോണിക്, അല്ലെങ്കിൽ വീഡിയോ)സി. ടി.സി ചർച്ചകൾ എന്നിവയിലൂടെയാണ് തെരഞ്ഞെടുക്കുക.
ALSO READ: കൊച്ചിൻ ഷിപ്പ്‌യാർഡിൽ മികച്ച ജോലിയവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു; ശമ്പളം ₹41,000 രൂപ മുതൽ
അഭിമുഖത്തിന് 100 മാർക്ക് ഉണ്ടായിരിക്കും. യോഗ്യത നേടുന്നതിനുള്ള മാർക്ക് ബാങ്ക് നിശ്ചയിക്കും. അഭിമുഖ സ്‌കോറുകളുടെ അടിസ്ഥാനത്തിലാണ് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

