രാജ്യത്തിന്റെ സുരക്ഷാ സേനയിൽ ഒരു ജോലി നിങ്ങളുടെ സ്വപ്നമാണോ; എസ്‌എസ്‌സി കോൺസ്റ്റബിൾ ജിഡി റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാൻ ഇനി ദിവസങ്ങൾ മാത്രം

SSC

സുരക്ഷാ സേനയിൽ ഒരു ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇതാ അവസരം. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) നടത്തുന്ന 2026 ലെ കോൺസ്റ്റബിൾ ജിഡി റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാൻ ഇനി ദിവസങ്ങൾ മാത്രം.

കോൺസ്റ്റബിൾ GD റിക്രൂട്ട്‌മെന്റിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 31 ആണ്. സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് (CAPFs), SSF എന്നിവയിലെ കോൺസ്റ്റബിൾ (GD) തസ്തികകളിലും 2026 ലെ അസം റൈഫിൾസ് പരീക്ഷയ്ക്ക് കീഴിലുള്ള റൈഫിൾമാൻ (GD) തസ്തികകളിലും അപേക്ഷിക്കാൻ ഇപ്പോൾ അവസരമുണ്ട്.

ALSO READ: ഉപരിപഠനത്തിനായി എംബിഎ തെരഞ്ഞെടുക്കാനാഗ്രഹിക്കുന്നവരാണോ? കെമാറ്റ് പരീക്ഷ ജനുവരി 25-ന്; ഇപ്പോൾ അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനായി ഉദ്യോഗാർത്ഥികൾ എസ്‌എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ssc.gov.in ആണ് സന്ദർശിക്കേണ്ടത്. ഇതിൽ ലോഗിൻ ചെയ്ത് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയ ശേഷം അപേക്ഷാ ഫോം പൂരിപ്പിച്ച്, ഫീസ് അടച്ച്, ഫോം സമർപ്പിച്ച്, സ്ഥിരീകരണ പേജ് ഡൗൺലോഡ് ചെയ്യണം. പേജിന്റെ ഒരു പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുകയും വേണം. 100 രൂപയാണ് പരീക്ഷയ്ക്കുള്ള അപേക്ഷാ ഫീസ്. സ്ത്രീ ഉദ്യോഗാർത്ഥികളെയും പട്ടികജാതി, പട്ടികവർഗ, വിമുക്തഭട വിഭാഗങ്ങളിൽപ്പെട്ടവർക്കും ഫീസ് അടയ്‌ക്കേണ്ടതില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News