
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (CSL) വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫാബ്രിക്കേഷൻ അസിസ്റ്റന്റ്, ഔട്ട്ഫിറ്റ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക. എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. അതത് ട്രേഡിൽ ഐ.ടി.ഐ ദേശീയ ട്രേഡ് സർട്ടിഫിക്കറ്റ് (NTC) ഉണ്ടായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തിപരിചയമോ പരിശീലനമോ വേണം.
ഫാബ്രിക്കേഷൻ അസിസ്റ്റന്റ് വിഭാഗത്തിൽ ഷീറ്റ് മെറ്റൽ വർക്കർ, വെൽഡർ എന്നീ തസ്തികകൾ ആണുള്ളത്. ഷീറ്റ് മെറ്റൽ വർക്കർക്ക് ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ ഐ.ടി.ഐ എൻ.ടി.സി സർട്ടിഫിക്കറ്റും, കട്ടിംഗ്, ഫിറ്റ്-അപ്പ്, വെൽഡിംഗ് പ്രക്രിയകളിൽ മൂന്ന് വർഷത്തെ പരിചയവും അപേക്ഷകർക്ക് വേണം.
വെൽഡർ തസ്തികയിലേക്ക് വെൽഡർ അല്ലെങ്കിൽ വെൽഡർ (ഗ്യാസ് & ഇലക്ട്രിക്) ട്രേഡിൽ ഐ.ടി.ഐ എൻ.ടി.സി സർട്ടിഫിക്കറ്റും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും ആവശ്യമാണ്.
ALSO READ: യുജിസി നെറ്റ് റിസൾട്ട് നാളെ? സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ..
ഔട്ട്ഫിറ്റ് അസിസ്റ്റന്റ് തസ്തികകളിൽ ഫിറ്റർ, ഇലക്ട്രീഷ്യൻ, മെക്കാനിക്ക് ഡീസൽ, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, ഇലക്ട്രോണിക് മെക്കാനിക്ക്, പെയിന്റർ, മെഷിനിസ്റ്റ്, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്, പ്ലംബർ എന്നിവ ആണ് ഉൾപ്പെടുന്നത്. ഇവർക്ക് അതത് ട്രേഡിൽ ഐ.ടി.ഐ എൻ.ടി.സി സർട്ടിഫിക്കറ്റും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും ആവശ്യമാണ്.
ക്രെയിൻ ഓപ്പറേറ്റർക്ക് ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്ക്, അല്ലെങ്കിൽ ഇൻസ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡുകളിൽ ഐ.ടി.ഐ എൻ.ടി.സി ഉണ്ടായിരിക്കണം. ഇലക്ട്രിക്കൽ ക്രെയിനുകൾ പ്രവർത്തിപ്പിക്കുന്നതിൽ മൂന്ന് വർഷത്തെ പരിചയം നിർബന്ധമാണ്.
ഷിപ്പ്റൈറ്റ് വുഡ് തസ്തികയിലേക്ക് ഷിപ്പ്റൈറ്റ് വുഡ് അല്ലെങ്കിൽ കാർപ്പെന്റർ ട്രേഡിൽ ഐ.ടി.ഐ ദേശീയ ട്രേഡ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. മൂന്ന് വർഷത്തെ പ്രവർത്തിപരിചയം ഇവിടെയും വേണം. കൂടുതൽ വിവരങ്ങൾ സി.എസ്.എൽ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 7 ആണ്.
കൂടുതൽ വിവരങ്ങൾക്ക് https://cochinshipyard.in/uploads/career/3f42ff72495098e71dc62d9c0fb409a4.pdf

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

