സിഎ ഫൈനൽ ഫലം പ്രഖ്യാപിച്ചു; കർണാലിലെ ദീക്ഷ ഗോയലിന് ഓൾ ഇന്ത്യ ഒന്നാം റാങ്ക്

ca final result + icai

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) ഞായറാഴ്ച ചാർട്ടേഡ് അക്കൗണ്ടന്റ് (സി.എ) ഫൈനൽ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ ഹരിയാനയിലെ കർണാലിൽ നിന്നുള്ള ദീക്ഷ ഗോയലാണ് ഓൾ ഇന്ത്യ തലത്തിൽ ഒന്നാം റാങ്ക് സ്വന്തമാക്കിയത്. ദീക്ഷ ഗോയൽ 600-ൽ 486 മാർക്ക് നേടി 81 ശതമാനത്തോടെയാണ് ഓൾ ഇന്ത്യ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

Also read : സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 275 ഐടി ഒഴിവുകൾ; വേണ്ടത് ഈ യോഗ്യതകൾ മാത്രം

ഹിമാചൽ പ്രദേശിലെ പൗണ്ട സാഹിബിൽ നിന്നുള്ള അനിരുദ്ധ് ഗർഗ് 452 മാർക്ക് (75.44 ശതമാനം) നേടി. ന്യൂഡൽഹിയിലെ രിഷഭ് ജെയ്ൻ, ഹരിയാനയിലെ സോണിപതിൽ നിന്നുള്ള ധ്രുവ് ഡെംബ്ല എന്നിവർ 451 മാർക്ക് (75.17 ശതമാനം) വീതം നേടി. മൊത്തത്തിൽ 7,590 വിദ്യാർത്ഥികളാണ് സി എ ഫൈനൽ പരീക്ഷയിൽ വിജയിച്ചത്. പരീക്ഷാഫലം പരിശോധിക്കാൻ വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് https://www.icai.org/category/announcements സന്ദർശിച്ച് റോൾ നമ്പറും രജിസ്ട്രേഷൻ നമ്പരും നൽകി ഫലം അറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News