
ജയ്‌പുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ആൻഡ് ഡിസൈൻ (IICD) യിൽ വിവിധ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ക്രാഫ്റ്റ് ആൻഡ് ഡിസൈനിങ് ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്കുപുറമെ ഡിപ്ലോമ കോഴ്സുകളിലേക്കും നിലവിൽ അപേക്ഷിക്കാൻ കഴിയും. ബാച്ചിലർ ഓഫ് ഡിസൈൻ (ബി ഡെസ്), മാസ്റ്റർ ഓഫ് ഡിസൈൻ (എം ഡെസ്), സ്പെഷ്യലൈസേഷൻ മേഖലകൾ (യുജി ആൻഡ് പിജി), പിജി ഡിപ്ലോമ ഇൻ ഡിസൈൻ ഫൗണ്ടേഷൻ എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
മാസ്റ്റർ ഓഫ് ഡിസൈൻ (എം ഡെസ്): രണ്ടുവർഷമാണ് കോഴ്സിന്റെ കാലാവധി. യോഗ്യത ഡിസൈൻ, ആർക്കിടെക്ചർ പശ്ചാത്തലത്തിൽനിന്നുള്ള ബിരുദം/ ബി ഡെസ്/ ബി ആർക്/ബിഎ ഇൻ ഡിസൈൻ /ബിഎസ്‌സി ഇൻ ഡിസൈൻ /ബി വോക് ഇൻ ഡിസൈൻ /ഡിസൈനിൽ മറ്റേതെങ്കിലും ബിരുദം /ആർക്കിടെക്ചറിൽ മറ്റേതെങ്കിലും ബിരുദം അല്ലെങ്കിൽ ഡിസൈൻ ഫൗണ്ടേഷനിൽ ഒരുവർഷത്തെ പിജി ഡിപ്ലോമ ഉള്ളവർക്ക് കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിക്കാം.
Also read: നോക്കി വെച്ചോളൂ; വരും വർഷങ്ങളിൽ അപ്രത്യക്ഷമാകാൻ പോകുന്ന ജോലികൾ ഇവയാണ്
ബാച്ചിലർ ഓഫ് ഡിസൈൻ (ബി ഡെസ്) കോഴ്സിന്റെ കാലാവധി നാലുവർഷമാണ്. എട്ട് സെമസ്റ്റർ ആയാണ് കോഴ്സിന്റെ ഡിസൈൻ.10+2 പാറ്റേണിൽ അംഗീകൃത ബോർഡിൽനിന്നുള്ള 12–ാംക്ലാസ് പാസായവർക്ക് കോഴ്‌സിലേക്ക് അപേക്ഷിക്കാം. 12–ാംക്ലാസ് പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
പിജി ഡിപ്ലോമ ഇൻ ഡിസൈൻ ഫൗണ്ടേഷൻ കോഴ്സ് പഠിക്കാൻ ഏതെങ്കിലും വിഷയത്തിൽ ബിരുദം മതിയാകും. കോഴ്സിന്റെ കാലാവധി ഒരുവർഷമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31 വരെയാണ്. ഓൺലൈൻ ടെസ്റ്റും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് സീറ്റ് ലഭിക്കുക. ഓൺലൈൻ ടെസ്റ്റ് ഏപ്രിൽ 20 നും ഇന്റർവ്യൂ മെയ് ഒന്നു മുതലും നടക്കും. എൻട്രൻസ് ടെസ്റ്റ് ഓൺലൈനായാണ് നടത്തുക. വിവരങ്ങൾക്ക്: www. iicd.ac.in, ഫോൺ: 91-141-2701203, 2701504, 2700156.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

