ഉപരിപഠനത്തിന് മാനേജ്മെന്റ്‌ പ്രോഗ്രാമുകൾ തെരഞ്ഞെടുക്കാനാഗ്രഹിക്കുന്നവരാണോ? ഐഐഎഫ്ടിയിൽ മികച്ച അവസരം

IIFT MBA Admission

മാനേജ്മെന്റ്‌ പ്രോഗ്രാമുകൾ ഉപരിപഠനത്തിന് തെരഞ്ഞെടുക്കാൻ താല്പര്യമുള്ളവരാണോ? എങ്കിൽ ഇതാ മികച്ച അവസരം. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിൽ (ഐഐഎഫ്ടി) 2026– -28 അധ്യയന വർഷത്തെ രണ്ടുവർഷ എംബിഎ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു.

ഐഐഎമ്മുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ക്യാറ്റ് (CAT) 2025 സ്കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടക്കുന്നത്. ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്ക് ഗ്രൂപ്പ് ഡിസ്‌കഷനും പേഴ്സണൽ ഇന്റർവ്യുവും നടക്കും. ബിസിനസ് അനലറ്റിക്സ്, ഇന്റർനാഷണൽ ബിസിനസ് തുടങ്ങിയ സ്പെഷ്യലൈസേഷനുകളാണ് ഉള്ളത്. ഡൽഹിയിലും കൊൽക്കത്ത, ഗിഫ്റ്റ് സിറ്റി (ഗുജറാത്ത്), കാക്കിനട (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലുമായി 720 സീറ്റുകളാണ് എംബിഎ ഇന്റർനാഷണൽ
 ബിസിനസ് ഉള്ളത്. 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് യോഗ്യത. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതി. ഡൽഹി, കൊൽക്കത്ത ക്യാമ്പസുകളിൽ 21.32 ലക്ഷവും കാക്കിനട, ഗിഫ്റ്റ് സിറ്റി ക്യാമ്പസുകളിൽ 19.68 ലക്ഷവുമാണ് കോഴ്സ് ഫീസ്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് ട്യൂഷൻ ഫീസിൽ ഇളവുണ്ട്.

​ALSO READ: വ്യോമയാന പഠനം നേടാൻ ആഗ്രഹിക്കുന്നവർ വേറെങ്ങും പോകേണ്ട; കേരളത്തിൽ തന്നെ മികച്ച അവസരം

എംബിഎ ബിസിനസ് അനലറ്റിക്സ് ​കോഴ്സിൽ ഡൽഹി ക്യാമ്പസിൽ 60 സീറ്റാണുള്ളത്. മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് അടങ്ങിയ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും സ്ട്രീമിലുള്ള ബിഇ/ ബിടെക് അല്ലെങ്കിൽ മാത്തമാറ്റിക്സ് (അപ്ലൈഡ് മാത്‌സ് പരിഗണിക്കില്ല) അടങ്ങിയ പ്ലസ്ടു കഴിഞ്ഞുള്ള ബിരുദമാണ് പ്രവേശന യോഗ്യത. 17,87,506 രൂപയാണ് കോഴ്‌സ് ഫീസ്
പ്രവേശനത്തിനായി ഓൺലെെനായി നവംബർ 28 വരെ അപേക്ഷിക്കാം. അപേക്ഷാരീതി അടക്കമുള്ള വിശദാംശങ്ങൾ വെബ്സൈറ്റിലുണ്ട്. വിവരങ്ങൾക്ക്‌: www.iift.ac.in, Email admission@iif t.edu, ഫോൺ: 01139147213.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News