
റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) 2026-ലേക്കുള്ള വൻ റിക്രൂട്ട്‌മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചു. 22,000 ഗ്രൂപ്പ് ഡി ഒഴിവുകളാണ് ആകെയുള്ളത്. 2026 ജനുവരി 20 മുതൽ ഫെബ്രുവരി 20 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. 2025 ഡിസംബർ 23-ന് പുറത്തുവിട്ട പ്രാഥമിക അറിയിപ്പിനെ തുടർന്നാണ് വിശദമായ റിക്രൂട്ട്‌മെന്റ് ഷെഡ്യൂൾ പുറത്തിറക്കിയിരിക്കുന്നത്.
പത്താം ക്ലാസ് (മാട്രിക്കുലേഷൻ) പാസായവർക്കോ അംഗീകൃത ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ITI) സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്കോ ജോലിയ്ക്കായി അപേക്ഷിക്കാം. 2026 ജനുവരി 1-ന് 18-നും 33-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. നിയമങ്ങൾക്കനുസരിച്ച് സംവരണ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ₹18,000/- രൂപ പ്രാരംഭ ശമ്പളമായി ലഭിക്കും. ഇതിനുപുറമെ, റെയിൽവേ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റ് അലവൻസുകളും ആനുകൂല്യങ്ങളും ലഭ്യമാകും.
ALSO READ: ജോബ് അലെർട്ട് ജോബ് അലെർട്ട്; സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിരവധി ഒഴിവുകളുണ്ടേ
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT), ശാരീരികക്ഷമതാ പരീക്ഷ (PET), രേഖാപരിശോധന എന്നിവ ഉണ്ടാകും. പരീക്ഷയുടെ കൃത്യമായ പാറ്റേൺ, സിലബസ് എന്നിവ ഔദ്യോഗിക വിജ്ഞാപനത്തിൽ വിശദമായി rrbchennai.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
തസ്തിക തിരിച്ചുള്ള ഒഴിവുകളുടെ ഏകദേശ കണക്കുകൾ ഇതാ
ട്രാക്ക് മെയിന്റനർ (ഗ്രൂപ്പ് IV) – 11,000, പോയിന്റ്സ്മാൻ B – 5,000, അസിസ്റ്റന്റ് (S&T) – 1,500, അസിസ്റ്റന്റ് (C&W) – 1,000, അസിസ്റ്റന്റ് (TRD) – 800, അസിസ്റ്റന്റ് (ട്രാക്ക് മെഷീൻ) – 600, അസിസ്റ്റന്റ് (ബ്രിഡ്ജ്) – 600, അസിസ്റ്റന്റ് ഓപ്പറേഷൻസ് (ഇലക്ട്രിക്കൽ) – 500, അസിസ്റ്റന്റ് (P-വേ) – 300, അസിസ്റ്റന്റ് ലോക്കോ ഷെഡ് (ഇലക്ട്രിക്കൽ) – 200, അസിസ്റ്റന്റ് (TL & AC) – 50

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

