
കേന്ദ്ര സർക്കാർ സംരംഭമായ ബെസിൽ ട്രെയിനിംഗ് ഡിവിഷനിൽ വിവിധ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകളിലേക്കാണ് ഇപ്പോൾ അപേക്ഷിക്കാൻ അവസരം. ഒരു വർഷം കാലാവധിയുള്ള പി.ജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കാൻ കഴിയുക.
Also read: ഇനി ഫുള്‍ ഡിജിറ്റലൈസ്ഡ്! പ്ലസ് ടു മൂല്യനിർണയത്തിനും ഡിജിറ്റൽ സംവിധാനം; മാറ്റം പ്രഖ്യാപിച്ച് CBSE
പ്ലസ് ടു ഉള്ളവർക്കും ബിരുദം ഉള്ളവർക്കും കോഴ്‌സിലേക്ക് അപേക്ഷിക്കാം. പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, പി.ജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നീ കോഴ്‌സുകൾക്ക് ഒരു വർഷമാണ് കാലാവധി. ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആറ് മാസമാണ് കാലാവധി. കൂടുതൽ വിവരങ്ങൾക്കും വിശദംശങ്ങൾക്കും 7994449314 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
English summary : Applications have been invited for various courses in the Central Government initiative, BESIL Training Division.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

