
പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് ഏഴിന് രാവിലെ 10 മണിക്കാന് ജോബ് ഡ്രൈവ് നടക്കുക.
മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലേക്കായി സര്‍വീസ് എഞ്ചിനീയര്‍, സര്‍വീസ് കോ ഓര്‍ഡിനേറ്റര്‍, ഇന്‍സ്‌പെക്ഷന്‍ ഓഫീസര്‍, ഗ്രോത്ത് മാനേജര്‍, ഏജന്‍സി ലീഡര്‍, ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ എന്നീ തസ്തികകളിലേക്കാണ് ജോബ് ഡ്രൈവ് നടക്കുന്നത്. പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് ജോബ്‌ഡ്രൈവില്‍ പങ്കെടുക്കാം.
Also read: കരിയർ ഉയരട്ടെ ! എം.ജി സർവകലാശാല കാമ്പസ് പഠനം: എം.ജി.യു കാറ്റ് 2026-ന് ഇപ്പോൾ അപേക്ഷിക്കാം
എംപ്ലോയബിലിറ്റി സെന്ററില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ജോബ് ഡ്രൈവില പങ്കെടുക്കാൻ അവസരം ഉണ്ടാവുക. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും 300 രൂപ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസും സഹിതം പാലക്കാട് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 0491-2505435, 0491-2505204 എന്നീ നമ്പറിൽ ബന്ധപ്പെടുക.
English summary : A job drive is being organized under the auspices of the Palakkad District Employment Exchange/Employability Center. The job drive will be held on March 7 at 10 am.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

