
ദേശീയ അംഗീകാര നിറവിൽ കൈറ്റ്. ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന 19-ാമത് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ കോൺക്ലേവിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക വിഭാഗമായ കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന് (കൈറ്റ്) ‘എഡ്യൂക്കേഷൻ ടെക്നോളജി ട്രാൻസ്‌ഫോർമേഷൻ അവാർഡ്’ ലഭിച്ചു.
സംസ്ഥാനത്തെ സ്‌കൂളുകൾക്കായി കൈറ്റ് സജ്ജമാക്കിയ നിർമിതബുദ്ധി അധിഷ്ഠിത ‘സമഗ്ര പ്ലസ് എ ഐ’ ലേണിംഗ് പ്ലാറ്റ്ഫോമിനാണ് ഈ ദേശീയ അംഗീകാരം ലഭിച്ചിരിക്കുന്നത്.
ALSO READ: ചൈൽഡ് കെയർ ആന്റ് പ്രീസ്‌കൂൾ മാനേജ്‌മെന്റിൽ ഡിപ്ലോമ; ആദ്യ ബാച്ച് പൊതു പരീക്ഷ 2026 ജനുവരി 3ന് ആരംഭിക്കും
കുട്ടികൾക്ക് ഓരോരുത്തർക്കും അവരുടെ പഠനനിലവാരത്തിനനുസരിച്ച് പഠനം ക്രമീകരിക്കുന്നതിന് സഹായിക്കുന്ന എ.ഐ പ്ലാറ്റ്ഫോമാണ് ‘സമഗ്ര പ്ലസ്’. ഇതിനായി ചാറ്റ് ബോട്ട് സംവിധാനം, ക്വിസ്, ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട വിവിധ കളികൾ, സ്പീച്ച് അസിസ്റ്റന്റ്, വിലയിരുത്തൽ സംവിധാനങ്ങൾ തുടങ്ങിയ മൊഡ്യൂളുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നിർമിതബുദ്ധിയുടെ അൽഗോരിതം പക്ഷപാത ആശങ്കകൾ ഇല്ലാതെ പൂർണമായും കരിക്കുലം ചട്ടക്കൂടിനകത്തു നിന്നുകൊണ്ടാണ് കൈറ്റ് ‘സമഗ്ര പ്ലസ് എ ഐ’ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിട്ടുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

