
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്കായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംഘടിപ്പിച്ച ‘എന്റെ സ്കൂള്‍ എന്റെ അഭിമാനം’ റീല്‍സ് മത്സരത്തില്‍ വിജയികളായ 100 സ്കൂളുകളെ പ്രഖ്യാപിച്ചു. ‘ലിറ്റില്‍ കൈറ്റ്സ്’ യൂണിറ്റുകള്‍ വഴി നടത്തിയ റീല്‍സ് മത്സരത്തില്‍ പങ്കെടുത്ത 1555 സ്കൂളുകളില്‍ നിന്നാണ് ഒന്നര മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള മികച്ച നൂറു റീലുകള്‍ തെരഞ്ഞെടുത്തത്. തിരുവനന്തപുരം ജില്ലയിലെ ജി.വി.എച്ച്.എസ് കരകുളത്തിനാണ് റീല്‍സ് മത്സരത്തില്‍ ഒന്നാം സമ്മാനം.
അച്യുതവാര്യര്‍ എച്ച്.എസ്.എസ് , പൊന്നാനി (മലപ്പുറം), എസ്.എന്‍.ഡി.പി. എച്ച്.എസ്. ഉദയംപേരൂര്‍ (എറണാകുളം) സ്കൂളുകള്‍ രണ്ടാംസ്ഥാനവും ഇടയൂര്‍ എ.എം.എല്‍.പി.എസ്. (മലപ്പുറം), എച്ച്.എം.എച്ച്.എസ്.എസ്. പഴകുളം (കൊല്ലം) സ്‌കൂളുകൾ മൂന്നാം സ്ഥാനവും പങ്കിട്ടു . ജി.ജി.വി.എച്ച്.എസ്.എസ്. ഫറോക്ക് (കോഴിക്കോട്), കൊച്ചു കൊട്ടാരം എല്‍.പി.സ്കൂള്‍ ഞണ്ട്പാറ (കോട്ടയം), ജി.എച്ച്.എസ്. വടശ്ശേരി (മലപ്പറം), എം.കെ.എച്ച്.എം.എച്ച്.എസ്.എസ് മുക്കം (കോഴിക്കോട്) സ്കൂളുകള്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.
ALSO READ; വന്ദേഭാരതിലെ ആർഎസ്എസ് ഗണഗീതം: റെയിൽവേ നീക്കത്തിനെതിരെ തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രതിഷേധം
30,000/-, 20,000/-, 15,000/- രൂപ വീതം യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കും 10,000/- രൂപ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായ സ്കൂളുകള്‍ക്കും ലഭിക്കും. മറ്റു 91 സ്കൂളുകക്ക് 5,000/- രൂപ വീതം ലഭിക്കും. 26 സ്‌കൂളുകളുമായി മലപ്പുറം ജില്ലയാണ് വിജയികളിൽ ഏറ്റവും മുന്നിൽ. 14 സ്‌കൂളുകൾ എറണാകുളത്ത് നിന്നും 10 സ്‌കൂളുകൾ കാസറഗോഡിൽ നിന്നും വിജയികളായി. കോഴിക്കോട് 8 , പത്തനംതിട്ട 7, പാലക്കാട് 6 , വയനാട് , കോട്ടയം 5 വീതവും , ആലപ്പുഴ , കൊല്ലം, കണ്ണൂർ, തിരുവനന്തപുരം 4 വീതവും, ഇടുക്കി 2, തൃശ്ശൂർ 1 എന്നിങ്ങനെയാണ് വിജയികളുടെ ജില്ലാ പ്രാതിനിധ്യം.
കൈറ്റ് സി. ഇ.ഒ. കെ. അൻവർ സാദത്ത് ചെയര്‍മാനും സി-ഡിറ്റ് മുന്‍ ജോയിന്റ് ഡയറക്ടര്‍ കെ മോഹന്‍ കുമാര്‍, എസ്.സി.ഇ.ആര്‍.ടി. റിസര്‍ച്ച് ഓഫീസര്‍ രാജേഷ് വള്ളിക്കോട്, ഡോക്യുമെന്ററി സംവിധായിക ചന്ദ്രലേഖ സി എസ് , കൈറ്റ് വിക്ടേഴ്സ് സീനിയര്‍ ക്രിയേറ്റീവ് എഡിറ്റര്‍ കെ.മനോജ് കുമാര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.
നവംബര്‍ 15-ന് കൈറ്റിന്റെ പതിനാല് ജില്ലാ ഓഫീസുകളേയും ബന്ധിപ്പിച്ച് നടത്തുന്ന ചടങ്ങില്‍ നൂറ് സ്കൂളുകളേയും ആദരിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് പറഞ്ഞു. മുഴുവന്‍ സ്കൂളുകളുടേയും പട്ടികയും വിശദാംശങ്ങളും www.kite.kerala.gov.in ല്‍ ലഭ്യമാണ് .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

