
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ (CSL) പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഉടുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (UCSL) വൻ ജോലി അവസരങ്ങൾ. ഡിപ്ലോമ എഞ്ചിനീയറിംഗ് ട്രെയിനി തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ എന്നീ വിഭാഗങ്ങളിലാണ് ജോലി അവസരങ്ങൾ. ഡിസംബർ 18 ആണ് ജോലിയ്ക്കായി അപേക്ഷിക്കാനുള്ള അവസാന തീയതി.
വിവിധ വിഭാഗങ്ങളിലെ ഒഴിവുകൾ അറിയാം
മെക്കാനിക്കൽ ഡിപ്ലോമ എഞ്ചിനീയറിംഗ് ട്രെയിനി: 12 ഒഴിവുകൾ (UR-6, OBC-3, SC-1, ST-1, EWS-1)
ഇലക്ട്രിക്കൽ ഡിപ്ലോമ എഞ്ചിനീയറിംഗ് ട്രെയിനി: 4 ഒഴിവുകൾ (UR-2, OBC-1, SC-1)
അംഗീകൃത സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷനിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ 3 വർഷത്തെ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. മെക്കാനിക്കൽ, ഇലക്ട്രിക്കൽ എന്നീ വിഷയങ്ങളിൽ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. AICTE/അംഗീകൃത സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള യോഗ്യതകൾക്കാണ് പരിഗണന. മെക്കാനിക്കൽ വിഭാഗത്തിൽ പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്, മെക്കാട്രോണിക്സ് എഞ്ചിനീയറിംഗ്, ടൂൾ & ഡൈ മേക്കിംഗ്, മറൈൻ എഞ്ചിനീയറിംഗ്, ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് എന്നിവയിലുള്ള ഡിപ്ലോമകൾ പരിഗണിക്കും.
ഇലക്ട്രിക്കൽ വിഭാഗത്തിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ എഞ്ചിനീയറിംഗ് എന്നിവയിലുള്ള ഡിപ്ലോമകൾ തുല്യ യോഗ്യതയായി UCSL പരിഗണിക്കുന്നതാണ്.
2025 ഡിസംബർ 18-ന് 25 വയസ്സാണ് ഉയർന്ന പ്രായപരിധി. 2000 ഡിസംബർ 19-നോ അതിനുശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാം. OBC (നോൺ-ക്രീമിലെയർ) വിഭാഗക്കാർക്ക് 3 വർഷത്തെയും SC/ST വിഭാഗക്കാർക്ക് 5 വർഷത്തെയും പ്രായപരിധി ഇളവ് ലഭിക്കും. അടിസ്ഥാന ശമ്പളം 28,000 ആണ്. നിലവിലെ ഡിഎ (51.8%) 14,504-, എച്ച്ആർഎ (10%) 2,800, മറ്റ് അലവൻസുകൾ (35%) 9,800/- എന്നിവ ഉൾപ്പെടെ പ്രതിമാസം 55,104 ലഭിക്കും.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.cochinshipyard.in (Career page → UCSL, Malpe) അല്ലെങ്കിൽ www.udupicsl.com (Career page) എന്നീ വെബ്സൈറ്റുകൾ വഴി ഓൺലൈനായി അപേക്ഷിക്കണം. 2025 നവംബർ 19 മുതൽ ഓൺലൈൻ അപേക്ഷാ സൗകര്യം ലഭ്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

