നിയമത്തിൽ ബിരുദമെടുക്കാൻ താല്പര്യമുള്ളവർക്കിതാ അവസരം; പഞ്ചവത്സര നിയമ ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ച് രാജ്യത്തെ 26 സര്‍വകലാശാലകള്‍

llb

നിയമത്തിൽ ബിരുദമെടുക്കാൻ താല്പര്യമുള്ളവർക്കിതാ അവസരം. പഞ്ചവത്സര നിയമ ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ച് രാജ്യത്തെ സർവകലാശാലകൾ.

26 നിയമ സര്‍വകലാശാലകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് വഴിയാണ് പ്രവേശനം. ഓണ്‍ലൈന്‍ വഴി അപേക്ഷ നൽകാം.
പ്രവേശനപരീക്ഷ ഡിസംബര്‍ 7ന് ഉച്ചയ്ക്കു 2 മുതല്‍ 4 വരെ ഓഫ്ലൈനായി ആണ് നടത്തുന്നത്. ആകെ 120 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാകും പരീക്ഷയ്ക്ക് ഉണ്ടാകുക. തെറ്റ് ഉത്തരം നല്‍കിയാല്‍ 0.25 മാര്‍ക്ക് കുറയ്ക്കും. കേരളത്തിലും പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടാകും.

ALSO READ: എന്‍ ഐ ആര്‍ എഫ് റാങ്കിങിൽ രാജ്യത്തെ മികച്ച 10 പൊതു സര്‍വ്വകലാശാലകളില്‍ രണ്ടെണ്ണം കേരളത്തിലാണെന്നത് അഭിമാനകരമായ നേട്ടമെന്ന് മന്ത്രി ആർ ബിന്ദു

പ്ലസ്ടുവിന് 45 ശതമാനം മാര്‍ക്കാണ് യോഗ്യത. പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 40% മാര്‍ക്ക് മതി. ഉയര്‍ന്ന പ്രായപരിധിയില്ല. അപേക്ഷാഫീസ് 4000 രൂപയാണ് പട്ടിക, ഭിന്നശേഷി, ബിപിഎല്‍ വിഭാഗക്കാര്‍ക്ക് 3500 രൂപ അടച്ചാല്‍ മതിയാകും. വിവരങ്ങള്‍ക്കായി ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദര്‍ശിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News