ബ്ലഡ് മൂൺ മാർച്ച് മൂന്നിന്; എപ്പോൾ, എങ്ങനെ, എത്ര നേരം കാണാം എന്ന് അറിയണ്ടേ

blood moon

മാർച്ച് 3-ന് ഇന്ത്യയിൽ അപൂർവ്വമായ ബ്ലഡ് മൂൺ പ്രതിഭാസം ദൃശ്യമാകും. പൂർണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ രക്തച്ചുവപ്പ് നിറത്തിൽ തെളിയുന്നത് ഈ പ്രതിഭാസത്തിന്റെ പ്രത്യേകതയാണ്.

ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ കൃത്യമായി വരുമ്പോൾ, ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്ന് പോകുന്ന തരം​ഗ ദൈർഘ്യം കുറഞ്ഞ നീല പ്രകാശം ചിതറി പോകുകയും, തരം​ഗ ദൈർഘ്യം കൂടിയ ചുവന്ന പ്രകാശം ചന്ദ്രനിൽ പതിക്കുന്നതിലൂടെയുമാണ് ബ്ലഡ് മൂൺ ദൃശ്യമാകുന്നത്. കേരളത്തിൽ വൈകുന്നേരം 6.30 മുതൽ 7.53 വരെയും, ന്യൂഡൽഹിയിൽ വൈകുന്നേരം 5.21 മുതൽ 6.23 വരെയും ഗ്രഹണം കാണാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങളും നിഴലുകളും കൂടുതൽ കാണാൻ ബൈനോക്കുലർ ഉപയോഗിക്കാം.

Also read : ജീവിതം സുരക്ഷിതമാക്കാം…റിസർവ് ബാങ്കിൽ 650 ഒഴിവുകൾ; ജോലിക്കായി എന്തൊക്കെ ചെയ്യണം?

മാർച്ച് 3-ലെ ഗ്രഹണം 2026-ലെ ഏക പൂർണ ചന്ദ്രഗ്രഹണം കൂടിയാണ്. വടക്കേ അമേരിക്കയിൽ പൂർണ ഗ്രഹണം സൂര്യോദയത്തിന് മുമ്പ് കാണാം.
ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, കിഴക്കൻ ഏഷ്യ, പസഫിക് എന്നിവിടങ്ങളിൽ വൈകുന്നേരവും രാത്രിയും ഗ്രഹണം കാണാം. ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും പൂർണ ഗ്രഹണം കാണാനാകില്ലെങ്കിലും, ചന്ദ്രോദയ സമയത്ത് പുറത്ത് നോക്കിയാൽ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ നിന്ന് മാറുന്ന മനോഹര കാഴ്ച കാണാൻ കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News