നാഷണൽ അപ്രൻ്റീസ്ഷിപ്പ് മേള 2026 ഫെബ്രുവരി 13 ന് തിരുവനന്തപുരത്ത് നടക്കും

കേന്ദ്ര നൈപുണ്യ വികസന സംഭരകത മന്ത്രാലയത്തിൻ്റെയും കേരള സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിൻ്റേയും ആഭിമുഖ്യത്തിൽ നാഷണൽ അപ്രന്റീസ്ഷിപ്പ് മേള 2026 ഫെബ്രുവരി 13 ന് സംഘടിപ്പുക്കും. തിരുവനന്തപുരത്ത് ആർ ഐ സെൻ്ററിൻ്റെ നേതൃത്വത്തിൽ ചാക്ക ഐ.ടി.ഐ കാമ്പസിൽ വെച്ചാണ് അപ്രൻ്റീസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നത്.

Also read: കിറ്റ്‌സിൽ അക്കാദമിക് അസോസിയേറ്റ് ആകാൻ അവസരം; ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം ജില്ലയിലെ കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളും ഈ മേളയുടെ ഭാഗമാകും. മേളയിൽ നിന്നും എഞ്ചിനീയറിങ്/നോൺ എഞ്ചിനീയറിങ് ടേഡുകളിൽ ഐ ടി ഐ യോഗ്യതയുള്ളവരെ ഒരു വർഷം അപ്രന്റീസായി തെരഞ്ഞെടുക്കും. താൽപര്യമുള്ളവർ മടഡ് സർട്ടിഫിക്കറ്റും മറ്റ് അനുബന്ധരേഖകളുമായി ചാക്ക ഗവ ഐ ടി ഐ യിൽ എത്തണം. രജിസ്ട്രേഷൻ 13 ഫെബ്രുവരി രാവിലെ 9.00 ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471-2501897,9446849401 എന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

English summary : National Apprenticeship Fair to be held in Thiruvananthapuram on February 13, 2026

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News