
ഇന്ത്യയിലെ വിദ്യാർഥികളുടെ സർഗാത്മകമായ സാങ്കേതിക കഴിവുകൾ വികസിപ്പിക്കാൻ പുതിയ പദ്ധതികളുമായി നെറ്റ്ഫ്ലിക്സ് എത്തുന്നു.
സർഗാത്മക പ്രതിഭകളെ വളർത്തിയെടുക്കാൻ നെറ്റ്ഫ്ലിക്സും ഐഐസിടിയും ഫിക്കിയും സംയുക്തമായി സ്കോളർഷിപ്പുകൾ ആവിഷ്കരിക്കുന്നു.
ആനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിങ്, കോമിക്‌സ്, എക്സ്റ്റെൻഡഡ് റിയാലിറ്റി എന്നീ മേഖലകളിലെ വിദ്യാർഥികൾക്കായാണ് പാഠ്യപദ്ധതി വികസനം, സ്‌കോളർഷിപ്പുകൾ, മെന്റർഷിപ്പ് എന്നിവ നൽകുന്നത്. ഡിജിറ്റൽ ക്രിയേറ്റേഴ്സിനെ സാങ്കേതികമായും സർഗാത്മകമായും വൈദഗ്‌ധ്യമുള്ളവരാക്കുക എന്നതിനൊപ്പം ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുക എന്നതാണ് നെറ്റ്ഫ്ലിക്സ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ALSO READ: ഇനി ഗൂഗിൾ ക്രോമിലും നോ രക്ഷ; ഗുരുതര സുരക്ഷാ പിഴവുകൾ കണ്ടെത്തി; ഉപയോക്താക്കൾക്ക് കർശന മുന്നറിയിപ്പ്
English summary : Netflix launches programs to support indian students in animation, visual effects, gaming, comics, and extended reality with curriculum development, scholarships, and mentorship opportunities.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

