കുസാറ്റില്‍ അസിസ്റ്റന്റ് പ്രൊഫസറാകാം; ഇപ്പോള്‍ അപേക്ഷിക്കാം

apply now

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ദീന്‍ ദയാല്‍ ഉപാദ്ധ്യായ കൗശല്‍ കേന്ദ്രയില്‍ ബിസിനസ്സ് പ്രോസസ്സ് പഠിപ്പിക്കാന്‍ കരാര്‍ അടിസ്ഥാനത്തിലാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്.

വ്യവസായ മേഖലയില്‍ 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമോ അധ്യാപന-ഗവേഷണ പരിചയമോ അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 2ന് മുന്‍പായി ഓണ്‍ലൈനായി അപേക്ഷിക്കുക. ആപ്ലിക്കേഷനും മറ്റ് വിവരങ്ങള്‍ക്കും https://recruit.cusat.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Also Read : അഞ്ച് പുതിയ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകള്‍ക്ക് 13 തസ്തികകള്‍; മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി

NET/CSIR/SLET/SET/PhD യോടുകൂടി ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം/PGDM/PGDBA/PGDBM അല്ലെങ്കില്‍ അംഗീകൃത വിദേശ സര്‍വകലാശാലയില്‍ നിന്നുള്ള തത്തുല്യ ബിരുദമാണ് യോഗ്യത.

അപേക്ഷയും, ബയോഡാറ്റ, സംവരണം, യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ കോപ്പി എന്നിവ രജിസ്ട്രാര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കൊച്ചി-22 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 9ന് മുന്‍പായി ലഭിക്കത്തക്കവിധം അയക്കണം.

now apply to become an assistant professor at CUSAT

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News