പട്ടികജാതി വികസന വകുപ്പിന്റെ ‘വിഷൻ പദ്ധതി’ അപേക്ഷ ക്ഷണിച്ചു

SC Vision Scheme Kerala

പ്ലസ് ടു/ വി എച്ച് എസ് സി പഠനത്തോടൊപ്പം പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് രണ്ട് വർഷത്തെ മെഡിക്കൽ/ എൻജിനിയറിങ് പ്രവേശന പരീക്ഷാ പരിശീലനത്തിനായുള്ള പട്ടികജാതി വികസന വകുപ്പിന്റെ ‘വിഷൻ പദ്ധതി’ 2025-26 അക്കാദമിക വർഷം രണ്ടാം ഘട്ടമായി നടപ്പിലാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികള്‍ക്ക് ഓരോ വർഷവും 10,000 രൂപ വീതമാണ് അനുവദിക്കുക.

സയൻസ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് വാങ്ങി പാസാകുന്ന എസ് എസ് എൽ സി തത്തുല്യം യോഗ്യതയുള്ള വിദ്യാർഥികൾക്കും ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ പത്താംക്ലാസിൽ യഥാക്രമം A2, A ഗ്രേഡുകൾ നേടി വിജയിച്ചിട്ടുള്ള സി ബി എസ് ഇ, ഐ സി എസ് ഇ വിദ്യാർഥികൾക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാം.

ALSO READ: ‘പത്താം ക്ലാസിലെ സിലബസ് ഒറ്റയടിക്ക് വെട്ടിക്കുറക്കില്ല, പൊതുപരീക്ഷയെ സംശയനി‍ഴലിലാക്കുന്ന കുപ്രചാരണങ്ങള്‍ക്കെതിരെ നടപടി, സർക്കാർ വിദ്യാർത്ഥികള്‍ക്കൊപ്പം’: മന്ത്രി

പദ്ധതിയിലേക്ക് അപേക്ഷിക്കുന്നവരുടെ കുടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. ഫെബ്രുവരി 28നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471 2737238, 2737239 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News