പ്രദർശനത്തിനൊരുങ്ങി കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാനം (സി.യു.ബി.ജി.)

CALICUT UNIVERSITY GARDEN

തേഞ്ഞിപ്പാലം : പ്രദർശനത്തിനായി കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാനം (സി.യു.ബി.ജി.) നവംബർ 28, 29, 30 തീയതികളിൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും.28-ന് രാവിലെ 9.30-ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. രാവിലെ 09.30 മുതൽ വൈകിട്ട് 06.00 മണിവരെ ആയിരിക്കും സന്ദർശന സമയം.

1971-ൽ ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ബി.കെ. നായരുടെ ശ്രമഫലമായാണ് കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാനം സ്ഥാപിതമായത്. 1985-ൽ ഗാർഡൻ ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ബൊട്ടാണിക്കൽ ഗാർഡൻസ് ആന്റ് ദി സെന്റർ ഫോർ വേൾഡ് അംഗീകാരം ഈ സസ്യോദ്യാനം കരസ്ഥമാക്കിയിട്ടുണ്ട്. 2023-ൽ കേന്ദ്ര ജൈവവൈവിധ്യ അതോറിറ്റി ദേശീയ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി ഇതിനെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

READ MORE : ക്രിസ്തുമസ് പരീക്ഷ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം; ടൈംടേബിൾ അറിയാം

പ്രധാനമായും ദക്ഷിണേന്ത്യയിലെ പശ്ചിമഘട്ടം, വടക്കുകിഴക്കൻ ഇന്ത്യ, ആൻഡമാൻ – നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്നുള്ളവയാണ് ഗാർഡനിലെ സസ്യശേഖരങ്ങൾ. പന്നൽ വർഗങ്ങൾ, ഔഷധസസ്യങ്ങൾ, ഇഞ്ചി വർഗങ്ങൾ, ജെസെനറിയാഡ്സ്, കാട്ടുവാഴയിനങ്ങൾ, ബിഗോണിയകൾ, ലിയാസ് തുടങ്ങിയ അപൂർവ സസ്യങ്ങളുടെ വലിയ ശേഖരവും ഇവിടെയുണ്ട് പൊതുജനങ്ങൾക്ക് സസ്യോദ്യാനത്തിന്റെയും സർവകലാശാലാ പാർക്കിന്റെയും സ്റ്റാളുകളിൽ അലങ്കാരസ സ്യങ്ങളുടെയും വൃക്ഷയിനങ്ങളുടെയും തൈകൾ മിതമായ വിലയിൽ പ്രദർശനത്തിന്റെ ഭാഗമായി ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News