
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ (UPSC) കംബൈൻഡ് ഡിഫൻസ് സർവീസസ് (CDS) പരീക്ഷ-II ന്റെ ഫലം ഔദ്യോഗികമായി പ്രക്ഷ്യാപിച്ചു.
എഴുത്തുപരീക്ഷയിൽ ആകെ 9,085 ഉദ്യോഗാർത്ഥികൾ വിജയകരമായി യോഗ്യത നേടി. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് മെറിറ്റ് ലിസ്റ്റ് പരിശോധിക്കാം. ഹോംപേജിൽ, ‘ഫലങ്ങൾ’ എന്ന ബാറിലോ അല്ലെങ്കിൽ ‘UPSC CDS 2 ഫലം 2025’ എന്ന ബാറിലോ റിസൾട്ട് ലഭ്യമാകും. പരീക്ഷയിൽ യോഗ്യത നേടിയവർ CDS 2 സർവീസസ് സെലക്ഷൻ ബോർഡ് (SSB) അഭിമുഖത്തിന് ഹാജരാകണം.
ALSO READ: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി: നാലാം ബാച്ച് രണ്ടാം സെമസ്റ്റര്‍ യുജി ബിസിഎ പരീക്ഷാ ഫലം അറിയാം
സിഡിഎസ് 2 പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികളുടെ മാർക്ക്‌ഷീറ്റുകൾ അന്തിമ ഒടിഎ കോഴ്‌സ് ഫലം പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ (എസ്എസ്ബി അഭിമുഖം പൂർത്തിയാക്കിയ ശേഷം) ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാക്കും. ഈ മാർക്ക്‌ഷീറ്റുകൾ പോർട്ടലിൽ 30 ദിവസത്തേക്ക് ലഭ്യമാകും.
ഇന്ത്യൻ ആർമി, നേവി, എയർഫോഴ്‌സ് തുടങ്ങിയ അഭിമാനകരമായ പ്രതിരോധ സേനകളിൽ ഓഫീസറാകാൻ UPSC CDS 2 പരീക്ഷ പാസാകേണ്ടതുണ്ട് . കഴിഞ്ഞ സെപ്റ്റംബർ 14 നാണ് CDS II എഴുത്തുപരീക്ഷ 2 രാജ്യത്തുടനീളം മൂന്ന് സെഷനുകളിലായി നടത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

