
ബെഞ്ച് മാർക്ക് വൈകല്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എല്ലാ പരീക്ഷകൾക്കും പരീക്ഷ കേന്ദ്രം തിരഞ്ഞെടുക്കാമെന്ന് ഉറപ്പ് നൽകുന്നതായി യുപിഎസി വെള്ളിയാഴ്ച്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. 5 വർഷത്തെ ഡേറ്റ പഠിച്ചതിൽ നിന്നും വൈകല്യമുള്ള ഉദ്യോഗാർത്ഥികൾ അനുഭവിക്കുന്ന പ്രനങ്ങൾ മനസ്സിലാക്കിയാണ് പുതിയ നടപടി സ്വീകരിക്കുന്നത്.
പരീക്ഷന കൂടുതൽ എളുപ്പത്തിൽ എഴുതുന്നതിനും ഉദ്യോഗാർത്ഥികളെ സഹായിക്കും. വൈകല്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അകലെ സെന്റർ ലഭിക്കുന്നത് വഴി പരീക്ഷ തയ്യാറെടുപ്പിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ജനറൽ ഉദ്യോഗാർത്ഥികൾക്കിടയിൽ ഘട്ടക്ക്, ഡൽഹി, പട്ന ലക്നൗ എന്നീ സെന്ററുകൾ കൂടുതലായി തിരഞ്ഞെടുക്കുന്നതിലൂടെ വൈകല്യം നേരിടുന്ന വിദ്യാർത്ഥികൾക്ക് പരിമിത ഓപ്ഷൻസ് മാത്രം ശേഷിക്കുകയും ചെയ്യുന്നു.
Also read : പി. ഗോവിന്ദപ്പിള്ള എൻഡോവ്മെന്റ് പ്രഖ്യാപിച്ചു
റിക്രൂട്ട്മെന്റ് പ്രക്രിയയിൽ തുല്യതയും നീതിയും ഉറപ്പാക്കാൻ ഈ പരിഷ്കരണത്തിലൂടെ കഴിയും. ഇനി മുതൽ ഒരു പരീക്ഷ കേന്ദ്രം നിറഞ്ഞു കഴിഞ്ഞാൽ മറ്റ് ഉദ്യോഗാർത്ഥികൾക്ക് അത് ബ്ലോക്ക് ആകും, എന്നാൽ വൈകല്യമുള്ള ഉദ്യോഗാർത്ഥികൾക്ക് തുടർന്നും ഈ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാൻ കഴിയും.
രാജ്യത്തെ അഡ്മിനിസ്ട്രേറ്റീവ്, പൊലീസ്, നയതന്ത്രം തുടങ്ങി നിരവധി മേഖലകളിലേയ്ക്ക് യുപിഎസി പരീക്ഷ നടത്തുന്നുണ്ട്. എല്ലാപേരെയും ഉൾക്കൊള്ളുന്ന പരീക്ഷരീതിയാണ് ഈ മാറ്റത്തിലൂടെ യൂണിയൻ പബ്ലിക്ക് സർവ്വീസ് കമ്മീഷൻ ലക്ഷ്യമിടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


