ഉന്നതവിദ്യാഭ്യാസത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ: ‘വിഷൻ 2031’ സെമിനാർ സമാപിച്ചു; ബദൽ വിദ്യാഭ്യാസ മാതൃക പ്രഖ്യാപിച്ച് മന്ത്രി ഡോ. ആർ ബിന്ദു

Vision 2031 + Dr R Bindu

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ പുതിയ ദിശാബോധം നൽകിക്കൊണ്ട് നടന്ന ‘വിഷൻ 2031’ സെമിനാർ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ സമാപിച്ചു. ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു മുഖ്യ പ്രഭാഷണം നടത്തി. ദേശീയ വിദ്യാഭ്യാസ നയം (NEP) അതേപടി പകർത്തുന്നതിന് പകരം, മറ്റ് സംസ്ഥാനങ്ങൾക്കു കൂടി മാതൃകയാക്കാവുന്ന ഒരു ബദൽ വിദ്യാഭ്യാസ മാതൃക കേരളം സൃഷ്ടിക്കുമെന്ന് മന്ത്രി സമാപന സമ്മേളനത്തിൽ പ്രഖ്യാപിച്ചു. സമീപനരേഖയുടെ അന്തിമ രൂപം തയ്യാറാക്കുന്നതിനായി വിദഗ്ദ്ധരുടെയും പൊതുജനങ്ങളുടെയും കൂടുതൽ നിർദ്ദേശങ്ങൾ മന്ത്രി ക്ഷണിക്കുകയും ചെയ്തു.

​സെമിനാറിന്റെ ഉദ്ഘാടന സെഷനിൽ മന്ത്രി കരട് സമീപനരേഖ അവതരിപ്പിച്ചു. തുടർന്ന് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്ന സമഗ്രമായ പ്ലീനറി സെഷനുകൾ നടന്നു. ഈ സെഷനുകളിൽ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ദ്ധർ പങ്കെടുത്തു.

ALSO READ; ‘നൂതന സാങ്കേതിക വിദ്യാഭ്യാസം നല്‍കി പുതുതലമുറക്ക് തൊഴിലവസരം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം’: മന്ത്രി വി ശിവന്‍കുട്ടി

പ്ലീനറി സെഷനുകളും അധ്യക്ഷത വഹിച്ചവരും:

​അഫിലിയേഷൻ: മുൻ വി.സി. ഡോ. എം. വി. നാരായണൻ.

​സാങ്കേതികവിദ്യ – ഉന്നതവിദ്യാഭ്യാസ ഡിജിറ്റൽ മിഷൻ: മുൻ വി.സി. ഡോ. സജി ഗോപിനാഥ്.

​കരിക്കുലം, പെഡഗോഗി, ഫാക്കൽറ്റി വികസനം: ഡോ. സുരേഷ് ദാസ്.

​ഗവേഷണം, ഇന്നൊവേഷൻ, വിജ്ഞാനോത്പാദനം.
ഡോ മധുസൂദനൻ, മുൻ വൈസ് ചാൻസലർ.

​തൊഴിലധിഷ്ഠിത നൈപുണ്യ, കരിയർ അധിഷ്ഠിത വിദ്യാഭ്യാസം: മുൻ വി.സി. ഡോ. എം. എസ്. രാജശ്രീ.

അന്താരാഷ്ട്രവൽക്കരണവും കേരളത്തിലെ പഠനവും: ഡോ. എൻ. വി. വർഗ്ഗീസ്.

​സാമൂഹിക ഇടപെടലും മൂല്യവ്യവസ്ഥയും: പ്രൊഫ. ജിജു പി. അലക്സ്.

​ഗുണനിലവാര ഉറപ്പ്, അംഗീകാരം, അടിസ്ഥാന സൗകര്യ മികവ്: മുൻ വി.സി. ഡോ. പി. ജി. ശങ്കരൻ.

​കെ.എസ്.എച്ച്.ഇ.സി. വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ് എന്നിവരുടെ സാന്നിധ്യത്തിലാണ് സെമിനാർ നടപടികൾ പൂർത്തിയാക്കിയത്.

ALSO READ; 12 സ്റ്റേഡിയങ്ങൾ, 41 ഇന മത്സരങ്ങൾ; മാറ്റ് കൂട്ടാൻ ഇത്തണ കളരിപ്പയറ്റും; സംസ്ഥാന സ്കൂൾ കായികമേളയിൽ 20223 വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

​ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം പിന്തുടരേണ്ട ദീർഘവീക്ഷണമുള്ള സമീപനങ്ങളെക്കുറിച്ച് മന്ത്രി ആർ ബിന്ദു വിശദീകരിച്ചു. വിഷയങ്ങളുടെ അതിരുകൾ രാജ്യങ്ങളുടെ അതിരുകൾ പോലെ മാഞ്ഞു പോകുന്ന ഈ ആഗോള സാഹചര്യത്തിൽ, ജൻ ആൽഫ തലമുറ അറിവിനെ എങ്ങനെ സമീപിക്കുമെന്നത് പ്രവചനാതീതമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പകർപ്പല്ല കേരളത്തിന്റെ ലക്ഷ്യം. ബദൽ വൈജ്ഞാനിക സൃഷ്ടിക്കായുള്ള ശ്രമങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട്, മറ്റു സംസ്ഥാനങ്ങൾക്കു കൂടി മാതൃകയാക്കാവുന്ന ഒരു ബദൽ വിദ്യാഭ്യാസ മാതൃക കേരളം സൃഷ്ടിക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ അഫിലിയേഷൻ സംവിധാനം പൂർണ്ണമായി തള്ളിക്കളയാൻ സാധിക്കില്ല. എന്നാൽ റിവേഴ്‌സ് മൈഗ്രേഷൻ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ, വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാനായി സംസ്ഥാനത്ത് വിദ്യാർത്ഥി സൗഹാർദപരമായ അന്താരാഷ്ട്ര ഹോസ്റ്റലുകൾ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. സംസ്ഥാനത്തെ വിവിധ സെന്റർ ഫോർ എക്സലൻസുകളുടെ പ്രത്യേകതകളും പ്രവർത്തനങ്ങളും മന്ത്രി വിശദീകരിച്ചു. വിദഗ്ദ്ധരുമായി നടത്തിയ ചർച്ചകളുടെയും സെമിനാറിൽ ലഭിച്ച നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ സമീപനരേഖയുടെ അന്തിമ രൂപം തയ്യാറാക്കുമെന്നും, അതിലേക്ക് കൂടുതൽ നിർദ്ദേശങ്ങൾ നൽകാനുള്ള അവസരം ഇപ്പോഴും ഉണ്ടെന്നും മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News