
കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിനു കീഴിൽ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് (KLN) ഇരിഞ്ഞാലക്കുട സബ് സെന്ററിൽ സ്പോക്കൺ ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച് സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.
മൂന്നു മാസത്തേതാണ് കോഴ്‌സ്. ആഴ്ചയിൽ അഞ്ചു മുതൽ ആറുവരെ മണിക്കൂർ ക്ലാസുണ്ടാവും. വിദ്യാർത്ഥികൾക്കും ജോലിചെയ്യുന്നവർക്കും സൗകര്യപ്രദമായ വിധത്തിലാവും സമയക്രമം. ദൈനംദിന ജീവിതത്തിലും തൊഴിൽരംഗത്തും പ്രായോഗികമായി ഹിന്ദിയും ഇംഗ്ലീഷും ഫ്രഞ്ചും സംസാരിക്കാൻ സഹായിക്കുന്ന രീതിയിലാണ് കോഴ്‌സ് രൂപകല്പന ചെയ്തിരിക്കുന്നത്.
Also read: എം എസ് ഡബ്ല്യു ഉണ്ടോ? സോഷ്യല്‍ വര്‍ക്കര്‍ ആകാൻ അവസരം
പ്ലസ് ടു വിജയിച്ചവരാകണം അപേക്ഷകർ. 3500 രൂപയാണ് കോഴ്‌സ് ഫീ. അപേക്ഷിക്കാൻ പ്രായപരിധി ഇല്ല. താൽപര്യമുള്ളവർ പേര്, പ്രായം, ജനനത്തിയതി, വിദ്യാഭ്യാസ യോഗ്യത എന്നീ വിവരങ്ങൾ സഹിതം 2026 ഫെബ്രുവരി 5-നകം അപേക്ഷിക്കണം. ഇമെയിൽ: klnirinj@gmail.com. ഫോൺ: 9388460098. ഇരിഞ്ഞാലക്കുട സബ് സെന്റർ, എസ് എൻ നഗറിലെ എസ് എൻ ഡി പി യൂണിയൻ ഓഫീസ് കെട്ടിടത്തിലാണ് കോഴ്‌സുകൾ നടക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

