
യോഗയിൽ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ചെയ്യാൻ അവസരം. മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 2026 ജനുവരി യിൽ നടത്തുന്ന കോഴ്‌സിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജാണ് കോഴ്സിന് നേതൃത്വം നൽകുന്നത്.
പത്താം ക്ലാസ്സ് പാസ്സായ17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് കോഴ്സിന് അപേക്ഷ സമർപ്പിക്കാം. https://app.srccc.in/register ല്‍ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി നല്‍കണം. ജനുവരി 31 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി . വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
Also read: ക്രാഫ്റ്റ് ആൻഡ് ഡിസൈനിങ് പഠിക്കാൻ ആഗ്രഹമുണ്ടോ? ഇതാ ഒരു കിടിലൻ അവസരം
മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങള്‍ :മഞ്ചേരി-സി.വി.എസ്. ഹെല്‍ത് സെന്റര്‍, പുലാമന്തോള്‍-ഗ്രാമോദ്യം യോഗ സെന്റര്‍, കേരള ആയൂര്‍വേദിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സൊസൈറ്റി എടരിക്കോട്, ഏലംകുളം-സ്വാധ്യായ യോഗ സെന്റര്‍, നരിപ്പറമ്പ്-സ്‌പ്ലെന്‍ഡിഡ് സ്‌പോര്‍ട്‌സ് യോഗ ആന്റ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി. ഫോണ്‍-8281114464.
English Summary : Opportunity to do a certificate program in yoga. Applications can be submitted online for the course to be conducted in January 2026 at various centers in Malappuram district.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

