38-ാമത് കേരള സയന്‍സ് കോണ്‍ഗ്രസിന് ഇന്ന് തുടക്കം

kerala science congress

38ാമത് കേരള സയന്‍സ് കോണ്‍ഗ്രസിന് ഇന്ന് തുടക്കം. സയന്‍സ് കോണ്‍ഗ്രസ് ഫെബ്രുവരി ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജിലാണ് പരിപാടി.13 വിഷയ മേഖലകളിലായുള്ള സാങ്കേതിക സെഷനുകളും നാഷണല്‍ സയന്‍സ് മീറ്റും നാഷണല്‍ സയന്‍സ് എക്‌സിബിഷനും സംഘടിപ്പിക്കും.ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ സംസ്ഥാനങ്ങള്‍ തമ്മിലും കേന്ദ്ര ഏജന്‍സികളുമായും സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന നാഷണല്‍ സയന്‍സ് മീറ്റാണ് ഇത്തവണത്തെ സയന്‍സ് കോണ്‍ഗ്രസിന്റെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്.

പാനല്‍ ചര്‍ച്ചകളും വിവിധ സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ പ്രതിനിധികളുടെ വിഷയാവതരണങ്ങളും സയൻസ് കോൺഗ്രസിന്റെ ഭാഗമായി നടക്കും.കോൺഗ്രസിനോടനുബന്ധിച്ച്‌ വെള്ളി രാവിലെ 10.15 മുതൽ 3.30 വരെ എറണാകുളം സെന്റ് ആൽബർട്സ് കോളേജിൽ ശാസ്‌ത്രസമ്മേളനം നടക്കും. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ മുൻ ചെയർമാൻ പ്രൊഫ. ടി ജി സീതാറാം ഉദ്ഘാടനം ചെയ്യും.

Also read; ഭിന്നശേഷി അവകാശ സംരക്ഷണത്തിനായി ഒരുക്കിയ കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് കോഴിക്കോട് ബീച്ചിൽ തുടക്കമായി

നാലു ദിവസത്തെ കോൺഗ്രസിൽ രാജ്യത്തെ ശാസ്ത്രജ്ഞർ, ഗവേഷകർ, അധ്യാപകർ, വിദ്യാർഥികൾ, വ്യവസായ വിദഗ്‌ധർ എന്നിവരടക്കം 2000 പ്രതിനിധികൾ പങ്കെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News