
തിരുവനന്തപുരം ജില്ലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക/കരാർ അടിസ്ഥാനത്തിൽ നിയമനം നടക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി ആദ്യ വാരങ്ങളിൽ നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കാം.
പോളിടെക്നിക് കോളേജിൽ ലക്ചറർ ഒഴിവ്
നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിംഗ്, ലക്ചറർ ഇൻ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ് തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കമ്പ്യൂട്ടർ എൻജിനിയറിംഗ്/ കമ്പ്യൂട്ടർ ടെക്നോളജി എന്നിവയിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും 60 ശതമാനത്തിൽ കുറയാത്ത മാർക്കോട് കൂടിയ എൻജിനിയറിംഗ് ബിരുദമാണ് കമ്പ്യൂട്ടർ എൻജിനിയറിംഗ് വിഭാഗം ലക്ചററുടെ യോഗ്യത.
അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ അപ്ലൈഡ് ഇലക്ട്രോണിക്സിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്കോട് കൂടിയ എൻജിനിയറിംഗ് ബിരുദമാണ് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ് വിഭാഗം ലക്ചററുടെ യോഗ്യത. അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യാഗാർഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 3 രാവിലെ 10.30 ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.gptcnta.ac.in , 0471-2222935.
ALSO READ : കർഷക തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം
എൻജിനിയറിംഗ് അസിസ്റ്റന്റ്
തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ റെക്കോർഡിങ് തീയേറ്ററിൽ ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദ യാഗ്യതയും റെക്കോർഡിങ് സ്റ്റുഡിയോയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയവുമുള്ള എൻജിനീയറിംഗ് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. ഒഴിവ് – 1. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 10 ന് കോളേജിൽ വെച്ച് നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ മറ്റു അനുബന്ധ രേഖകൾ സഹിതം രാവിലെ 10 മണിക്ക് ഹാജരാകണം. ഫോൺ 04712323027.
പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഐ.സി.എം.ആർ പ്രോജക്ടിലേക്ക് പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ്, പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് ഒഴിവുകളുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഫെബ്രുവരി 9 ന് സി.ഡി.സിയിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.cdckerala.org.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


