കെ-ടെറ്റ് അപേക്ഷ ഡിസംബർ 30 വരെ; അറിയാം കൂടുതൽ വിവരങ്ങൾ…

K TET APPLICATION

സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്കുള്ള കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (K-TET) അപേക്ഷാ കാലാവധി നാളെ (ഡിസംബർ 30) അവസാനിക്കും. ലോവർ പ്രൈമറി മുതൽ ഹൈസ്കൂൾ വരെയും സ്പെഷ്യലിസ്റ്റ് അധ്യാപകർക്കുമായി നാല് വിഭാഗങ്ങളിലാണ് പരീക്ഷ നടക്കുന്നത്.

ഡിസംബർ 22-ന് ആരംഭിച്ച ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ നാളെ വൈകിട്ട് 5 മണിയോടെ അവസാനിക്കും. പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ktet.kerala.gov.in വഴി ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയ്ക്കായി അപേക്ഷിക്കാം. പരീക്ഷകൾ 2026 ഫെബ്രുവരി 21, 23 തീയതികളിലായി നടക്കും.

ഫെബ്രുവരി 21 (ശനി): കാറ്റഗറി 1 (രാവിലെ), കാറ്റഗറി 2 (ഉച്ചയ്ക്ക്).

ഫെബ്രുവരി 23 (തിങ്കൾ): കാറ്റഗറി 3 (രാവിലെ), കാറ്റഗറി 4 (ഉച്ചയ്ക്ക്

ALSO READ : CUET UG 2026: സിലബസ് പ്രസിദ്ധീകരിച്ചു; പരീക്ഷ മെയ് മാസത്തിൽ

പരീക്ഷയിൽ യോഗ്യത നേടുന്നതിന് ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് 60 ശതമാനം മാർക്കും പട്ടികവിഭാഗക്കാർക്ക് 55 ശതമാനവും ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് 50 ശതമാനവും മാർക്ക് വേണം പൂർണ്ണമായും ഓഫ്‌ലൈൻ രീതിയിൽ ആണ് പരീക്ഷ നടത്തുക. ഒ.എം.ആർ (OMR) ഷീറ്റുകൾ ഉപയോഗിച്ചായിരിക്കും പരീക്ഷ നടക്കുക. മൾട്ടിപ്പിൾ ചോയ്‌സ് രീതിയിലുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉണ്ടാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News