പ്രാതലിനൊപ്പം ദിവസവും ഉൾപ്പെടുത്താം പ്രോട്ടീനുകളുടെ കലവറയായ മുട്ട

ധാരാളം പോഷക ഗുണങ്ങളുള്ളതും പ്രോട്ടീൻ സമ്പന്നവുമായ ഒരാഹാരമാണ് മുട്ട. ഉയർന്ന കൊളസ്‌ട്രോൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിനു ഉത്തമമായ മുട്ട പ്രാതലിൽ ഉൾപ്പെടുത്തണമെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിന് ഊർജം നൽകാനും ഇത് സഹായിക്കുന്നു. മുട്ടയിൽ അടങ്ങിയിരിക്കുന്ന കൊളീൻ പോലുള്ളവ ബ്രെയിൻ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പ്രാതലിനൊപ്പം മുട്ട ഉൾപ്പെടുത്തുന്നത് ഏറെ ഊർജവും നൽകുന്നു.

Also Read; സംസ്ഥാനത്തിന് കിട്ടേണ്ട അർഹമായ തുക വെട്ടിക്കുറയ്ക്കാൻ ഉന്നതർ തന്നെ ഇടപെടുന്നു: കെ എൻ ബാലഗോപാൽ

കരളിന്റെ ആരോഗ്യം വർധിക്കാൻ ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണ്. മുട്ടയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 12 ആണ് ഇതിനു സഹായിക്കുന്നത്. മുട്ടയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ഡി എല്ലുകളുടെ ബലത്തെയും വർധിപ്പിക്കുന്നു. കൂടാതെ, അവയിൽ ധാരാളം ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള എല്ലുകൾക്കും പല്ലുകൾക്കും ആവശ്യമായ ബിൽഡിംഗ് ബ്ലോക്കുകൾ ശരീരത്തിന് നൽകാൻ ഈ പോഷകങ്ങൾ സഹായിക്കുന്നു. ധാരാളം പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ടെങ്കിലും ശരീരഭാരം കുറയ്ക്കാൻ മുട്ട സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ആരോഗ്യകരമായ ഭക്ഷണങ്ങൾക്കൊപ്പം കൂടുതൽ മുട്ടകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. മുട്ടയിൽ കലോറിയും വളരെ കുറവാണ്.

Also Read; പി വി ശ്രീനിജിന്‍ എം എല്‍ എയ്ക്കെതിരെ ജാതി അധിക്ഷേപം; ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെതിരെ പരാതി

പേശികളെ സംരക്ഷിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രതിരോധശേഷിയും ശക്തിയും നൽകാനും ശരീരഭാരം കുറയ്ക്കാനും മുട്ടയിലെ പ്രോട്ടീൻ സഹായിക്കുന്നു. രക്തത്തിലെ ലിപിഡ് കൊഴുപ്പായ ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കാൻ മുട്ടയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഒമേഗ-3 സഹായിക്കുന്നു. മുട്ട കഴിക്കുന്നത് “നല്ല” കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്നു. ഉയർന്ന എച്ച്ഡിഎൽ ഉള്ള ആളുകൾക്ക് ഹൃദ്രോഗം, സ്ട്രോക്ക്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് പഠനങ്ങൾ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News