
ഭൂട്ടാന്റെ ദേശീയ ഭക്ഷണമാണ് എഗ്ഗ് എമ ദാത്ഷി (Egg Ema Datshi). പേര് കേട്ട് ഞെട്ടേണ്ട, ഈ വൈറൽ റെസിപ്പി ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ചോറിന്റെയും ബ്രെഡിന്റെയും ചപ്പാത്തിയുടെയും കൂടെ കഴിക്കാൻ ഇത് ബെസ്റ്റ് കോംബിനേഷനാണ്. എങ്ങനെയാണ് ഈ വൈറൽ ഡിഷ് തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
ബട്ടർ: 1 ടേബിൾ സ്പൂൺ
വെളുത്തുള്ളി: 5 വലിയ അല്ലി
പച്ചമുളക്: 2 എണ്ണം
സവാള: പകുതി
വെള്ളം: 1/2 കപ്പ്
ചീസ് സ്ലൈസ്: 3 എണ്ണം
കുരുമുളകുപൊടി: 1/4 ടീസ്പൂൺ
ഉപ്പ്: ആവശ്യത്തിന്
മുട്ട: 3 – 5 എണ്ണം
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പത്ത് വെച്ച് ബട്ടർ ചേർത്ത് അരിഞ്ഞ വെളുത്തുള്ളി ചേർത്ത് നിറം മാറുന്നത് വരെ വഴറ്റുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ പച്ചമുളകും സവാളയും ചേർത്ത് 30 സെക്കൻഡോളം വഴറ്റുക. പച്ചമുളകിന്റെ കുരു കളയാൻ മറക്കരുത്. സവാള ഒരുപാട് വെന്ത് കുഴഞ്ഞു പോകരുത്.
ALSO READ: ഇഡലി തട്ടിൽ തയ്യാറാക്കാം നല്ല സോഫ്റ്റ് ബണ്ണുകൾ ഈസിയായി
ശേഷം അര കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കണം. വെള്ളം തിളച്ച് തുടങ്ങിയാൽ ചീസ് സ്ലൈസുകൾ ചേർത്ത് നന്നായി വഴറ്റണം. ചീസ് ഉരുകിക്കഴിഞ്ഞാൽ അതിലേക്ക് കുരുമുളകുപൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് മിക്സ് ചെയ്യാം. ഇനി ഫ്ലെയിം ഓഫ് ചെയ്യാം. ഇതോടെ സോസ് റെഡിയായി.
മറ്റൊരു പാൻ ചൂടാക്കി അതിൽ അല്പം ബട്ടർ ചേർത്ത് മുട്ടകൾ പൊട്ടിച്ചൊഴിക്കുക. ഇതിന് മുകളിൽ അല്പം ഉപ്പ് വിതറി 3-4 മിനിറ്റ് വേവിക്കാം. മുട്ടയുടെ ഒരു വശം വെന്തുകഴിഞ്ഞാൽ തയ്യാറാക്കി വെച്ചിരിക്കുന്ന ചീസ് സോസ് ഇതിന് മുകളിൽ ഒഴിക്കാം. സോസ് തിളച്ച് തുടങ്ങുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യാം. ഇനി ചൂടോടെ എഗ്ഗ് എമ ദാത്ഷി രുചിയോടെ കഴിക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

