
മുട്ട ഭക്ഷണത്തിൽ മിക്കപ്പോഴും നമ്മൾ ഉൾപ്പെടുത്താറുണ്ടല്ലേ. മുട്ടയിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ റിച്ചാണ് മുട്ട. മുട്ടയുടെ വെള്ളയും മഞ്ഞയും ഒരുപോരെ ആരോഗ്യകരമാണ്. എന്നും ഓരോ മുട്ട കരിക്കുന്നതിലൂടെ ശരീരത്തിന് ഒരുപാട് വിറ്റാമിൻസ്, പ്രോട്ടീൻ തുടങ്ങിയവ ലഭിക്കും.
Also read: പരീക്ഷ സമയങ്ങളിൽ കുട്ടികൾക്ക് മധുരവും നൂഡിൽസും നൽകാറുണ്ടോ? എങ്കിൽ ഇത് അറിയുക..!
മുട്ടയുടെ മഞ്ഞ കരുവിലെ നിറവ്യത്യാസം ഒരുപാട് കാര്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്. കോഴി കഴിക്കുന്ന ഭക്ഷണം, കോഴിയുടെ പ്രായം, അത് വളര്‍ന്ന സാഹചര്യം ഒക്കെ മുട്ടയുടെ ഉള്ളിലെ മഞ്ഞ കരുവിന്റെ നിറം നിർണയിക്കും. കരോട്ടിനോയിഡുകള്‍ അടങ്ങിയ ഭക്ഷണം, അതായത് ചോളം പോലെയുള്ളവ കോഴി ധാരാളം കഴിക്കുകയാണെങ്കിൽ മുട്ടയ്ക്ക് നല്ല മഞ്ഞ നിറമുള്ള കരു ഉണ്ടാവും. അതോടൊപ്പം പുല്ലുകള്‍ കൊത്തിപ്പറിച്ചും പറമ്പിലെ പ്രാണിയേയും മറ്റും കൊത്തിത്തിന്നും നടക്കുന്ന കോഴികള്‍ക്ക് ഓറഞ്ച് നിറമുള്ള കരുവായിരിക്കും ഉണ്ടാവുക.
Also read: കൊളസ്ട്രോൾ കുറയ്ക്കാൻ പാടുപെടുന്നുണ്ടോ? ബദാം ഓയിൽ ഡയറ്റിൽ ഉൾപ്പെടുത്തൂ..; ഫലം ഉറപ്പ്
അത്കൊണ്ട് തന്നെ നടൻ മുട്ടയ്ക്കാണ് ഗുണം ഏറെയെന്ന പടനാണ് സൂചിപ്പിക്കുന്നത്. അതായത് ഓറഞ്ച് നിറമുള്ള മഞ്ഞ കരുവുള്ള മുട്ടയാണ് ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയുക. ഈ ഓറഞ്ച് നിറത്തിലുള്ള കരുവുള്ള മുട്ടയിൽ ഒമേഗ 3 ഫാറ്റിആസിഡ് അധികമായി അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റും ധാരാളമായി അടങ്ങിയിരിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here