
ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. യു എ ഇയിലെയും സൗദി അറേബ്യയിലും നാല് ദിവസം അവധിയായിരിക്കും. യു എ ഇയിലെ പൊതു മേഖലയിലെ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു.
ജൂൺ 5 മുതൽ 8 വരെയാണ് അവധി ദിനങ്ങൾ. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിച്ചത്. യു എ ഇയിൽ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരേ ദിവസങ്ങളിലാണ് സാധാരണനിലയിൽ അവധി. അതേസമയം, സ്വകാര്യ മേഖലയിലെ അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
Also Read: ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയിൽ ഇക്കുറി നാല് ദിവസം അവധി
സൗദി അറേബ്യയിൽ സ്വകാര്യമേഖലയിലെ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. നാലു ദിവസത്തെ ഔദ്യോഗിക അവധിയാണ് പ്രഖ്യാപിച്ചത്. എന്നാൽ വെള്ളിയും ശനിയും വാരാന്ത്യ അവധിയുള്ളവർക്ക് ആറ് ദിവസം ഇത്തവണ പെരുന്നാൾ ആഘോഷിക്കാം. അറഫ ദിനമായ ജൂൺ അഞ്ച് വ്യാഴം മുതൽ ജൂൺ പത്ത് വരെയാണ് അവധി. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മറ്റ് അത്യാവശ്യ സേവനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളും മുടക്കം വരാത്ത വിധം പ്രവർത്തിക്കും. അവശ്യ സേവന മേഖലയിൽ ജോലിയെടുക്കുന്നവർക്ക് പകരം അവധി ലഭിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

