
ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇയിൽ തടവുകാർക്ക് മോചനം. വിവിധ എമിറേറ്റുകളിലായി 2910 തടവുകാർക്കാണ് മോചനം ലഭിക്കുക. മാപ്പ് ലഭിച്ച തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനുള്ള അവസരമാണ് ഭരണാധികാരികളുടെ തീരുമാനത്തിലൂടെ ലഭിച്ചിരിക്കുന്നത്.
പലതരം കുറ്റങ്ങൾക്ക് ശിക്ഷ ലഭിച്ച് യുഎഇയിലെ ജയിലുകളിൽ കഴിയുന്ന വിവിധ രാജ്യക്കാരായ തടവുകാരെയാണ് മോചിപ്പിക്കുക. ശിക്ഷാകാലയളവിൽ മാനസാന്തരമുണ്ടായവരും നന്നായി പെരുമാറിയവരുമായ തടവുകാർക്കാണ് മാപ്പ് നൽകിയിരിക്കുന്നത്.
963 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ ഉത്തരവിട്ടു.ദുബായിലെ ജയിലുകളിൽ നിന്ന് 985 തടവുകാർക്ക് മോചനം നൽകാൻ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം നിർദ്ദേശിച്ചു . ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി 439 തടവുകാർക്ക് മോചനം നൽകാനാണ് തീരുമാനിച്ചത്. റാസൽഖൈമ 411 തടവുകാരെ മോചിപ്പിക്കും. ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സഖർ ആൽഖാസിമിയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.
ALSO READ: ‘രാഷ്ട്രീയ കേരളത്തിന്റെ നിലമ്പൂർ കാതൽ സ.എം സ്വരാജ്’; പോസ്റ്റ് പങ്കുവച്ച് മന്ത്രി വീണാ ജോർജ്
ഫുജൈറയിലെ ജയിലുകളിൽ നിന്ന് 112 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ശർഖി നിർദ്ദേശിച്ചു. മോചിതരാവുന്നവരിൽ വിവിധ രാജ്യക്കാർ ഉൾപ്പെടും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

