പ്രചരണ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം ചെറിയപെരുന്നാൾ ആഘോഷിച്ച് കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ

eid celebration k p Kunhammad Kutty

പ്രചാരണ തിരക്കുകൾ ഒഴിവാക്കി കുടുംബത്തോടൊപ്പം ചെറിയപെരുന്നാൾ ആഘോഷിച്ച് കുറ്റ്യാടിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ. പെരുന്നാൾ ദിനം ആശംസകളുമായി എൽഡിഎഫ് നേതാക്കളും പ്രവർത്തകരും കുഞ്ഞമ്മദ്കുട്ടി മാസ്റ്ററുടെ കുറ്റ്യാടിയിലെ വീട്ടിലെത്തി.

ചെറിയപെരുന്നാൾ ദിനത്തിൽ ബന്ധു വീടുകൾ സന്ദർശിക്കുന്ന തിരക്കിലായിരുന്നു കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ. ഉച്ചയോടെ വീട്ടിലെത്തി കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷത്തിൽ പങ്കുചേർന്നു. ചൂടേറിയ പ്രചാരണ തിരക്കിനിടെ വന്നെത്തിയ പെരുന്നാൾ ദിനത്തിലെ സന്തോഷം ഭാര്യ ആസ്യയും മരുമകൾ സക്കീനയും പങ്കുവെച്ചു. പ്രവർത്തനങ്ങളിൽ വ്യാപൃതനായതിനാൽ തന്നെ പലപ്പോഴും ഇത്തരം ആഘോഷങ്ങളിൽ പങ്ക് ചേരാൻ അധികം സമയം കണ്ടെത്താൻ കഴിയാത്ത ആളാണ് അദ്ദേഹം എന്നും കുടുംബം പറയുന്നു.

Also read : വർ​ഗ വഞ്ചകരെ ഒറ്റുകാരെ, കണ്ണൂരിന്റെ സമരപൈതൃകം അറിയാത്ത നിങ്ങൾക്ക് ചരിത്രത്തെ നിന്ദിക്കാനെന്ത് യോ​ഗ്യത

തിരക്കിനിടയിലും ഈദ്ഗാഹുകളിലെത്തി പെരുന്നാൾ സ്നേഹം പങ്കുവെച്ചും, സുഹൃത്തുക്കളെ ഫോണിൽ വിളിച്ചും കുഞ്ഞമ്മദ്കുട്ടി മാസ്റ്ററും ആഘോഷത്തിന്റെ ഭാ​ഗമായി. കുറ്റ്യാടി മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് LDF എൽഡിഎഫ് പ്രചാരണം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News