ബഹ്‌റൈനില്‍ പെരുന്നാള്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു; അവധി ദിനങ്ങള്‍ ഇങ്ങനെ

ബഹ്‌റൈനില്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി.

സര്‍ക്കുലര്‍ പ്രകാരം രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കം സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ചെറിയ പെരുന്നാള്‍ ദിനത്തിലും അതിന് തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും അവധി ആയിരിക്കും.

എന്നാല്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരിക്കുന്ന ദിവസങ്ങളില്‍ ഏതെങ്കിലും ഒരു ദിവസം ഔദ്യോഗിക അവധിയായിരിക്കുമെങ്കില്‍ പെരുന്നാള്‍ അവധി തൊട്ടടുത്ത ഒരു ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുമെന്നും ഔദ്യോഗിക പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News