പെരുന്നാള്‍ അവധി ദിനങ്ങളില്‍ ദുബായില്‍ സൗജന്യ പാര്‍ക്കിങ്; ദുബായ് മെട്രോ, ബസ്, ട്രാം കൂടുതൽ സമയം സർവീസ് നടത്തും

dubai-free-parking-rta-metro-eid-holidays

ബലിപെരുന്നാള്‍ പ്രമാണിച്ച് വിപുലമായ തയ്യാറെടുപ്പുമായി ദുബായ് ആര്‍ ടി എ. പെരുന്നാള്‍ അവധി ദിനങ്ങളില്‍ ദുബായില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. പൊതു ബസ് സര്‍വീസ്, ദുബായ് മെട്രോ, ട്രാം തുടങ്ങിയവ കൂടുതല്‍ സമയം സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ജൂണ്‍ അഞ്ച് മുതല്‍ എട്ട് വരെ പൊതു പാര്‍ക്കിങ് സൗജന്യമായിരിക്കും. എന്നാല്‍, ബഹുനില പാര്‍ക്കിങുകളില്‍ പണം നല്‍കണം. ദുബായ് മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകള്‍ ജൂണ്‍ നാല് മുതല്‍ ഏഴ് വരെ എല്ലാ ദിവസവും പുലര്‍ച്ചെ അഞ്ച് മണി മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ ഒരു മണി വരെ സര്‍വീസ് നടത്തും. ദുബായ് ട്രാം ജൂണ്‍ നാല് മുതല്‍ ഏഴ് വരെ എല്ലാ ദിവസവും രാവിലെ ആറ് മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ ഒരുമണി വരെയാണ് ഓടുക.

Read Also: ‘ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ നല്‍കിയത് 9,000 കോടി മാത്രം’; പിണറായി സർക്കാരുകൾ ഇതുവരെ 77,000 കോടി രൂപ നൽകിയെന്നും മന്ത്രി കെ എൻ ബാലഗോപാൽ

പൊതു അവധിദിനങ്ങളായ ജൂണ്‍ അഞ്ച് മുതല്‍ എട്ട് വരെ കസ്റ്റമര്‍ ഹാപ്പിനസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍, ഉം റമൂല്‍, ദയ്‌റ, അല്‍ ബര്‍ഷ, ആര്‍ ടി എ ഹെഡ് ഓഫിസ് എന്നിവിടങ്ങള്‍ പതിവ് പോലെ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായിരിക്കുമെന്ന് ആര്‍ ടി എ അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali