കാരുണ്യത്തിന്റെ സന്ദേശം നല്‍കി നബി ദിനം; സംസ്ഥാനത്ത് ഇന്ന് പൊതു അവധി

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമായ ഇന്ന് ഇസ്ലാമത വിശ്വാസികള്‍ നബിദിനം ആഘോഷിക്കുകയാണ്. നബിദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെമ്പാടും ഘോഷയാത്രയും മദ്രസ വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടക്കും.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉല്‍ അവ്വല്‍ 12 ആണ് ഇസ്ലാമത വിശ്വാസികള്‍ നബിദിനമായി കൊണ്ടാടുന്നത്. ദഫ്മുട്ടും പാട്ടും മധുരവിതരണവുമായി സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ നബിദിന റാലികള്‍ നടക്കും. നബി ദിനം പ്രമാണിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ഇന്ന് അവധിയാണ്.

READ ALSO:സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്

ഒമാനിലും വ്യാഴാഴ്ചയാണ് നബിദിനം. നബി ദിനം പ്രമാണിച്ച് ഒമാനിലും പൊതു സ്വകാര്യ മേഖലക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

READ ALSO:സര്‍ക്കാരിനെതിരായ പ്രതിഷേധം: മണിപ്പൂരില്‍ ജനക്കൂട്ടം ബിജെപി ഓഫീസ് അഗ്നിക്കിരയാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News