
ഈദ് ആശംസകള്‍ നേര്‍ന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. മാനവിക സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമുയർത്തി ഒരുമയുടെ ആഘോഷമായി ഒരു ചെറിയ പെരുന്നാൾ കൂടി ആഗതമായിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: മംഗളൂരു മുത്തൂറ്റ് ഫിനാൻസിൽ കവർച്ച ശ്രമം; രണ്ട് മലയാളികൾ പിടിയിൽ
എം വി ഗോവിന്ദൻ മാസ്റ്ററുടെ ഈദ് സന്ദേശം:
മാനവിക സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമുയർത്തി ഒരുമയുടെ ആഘോഷമായി ഒരു ചെറിയ പെരുന്നാൾ കൂടി ആഗതമായിരിക്കുന്നു. ഒരു മാസം നീണ്ട വ്രതാനുഭവം പകർന്നു നൽകുന്ന സ്നേഹ ചൈതന്യത്തോടെയാണ് നാം പെരുന്നാളിനെ വരവേൽക്കുന്നത്. വെറുപ്പിന്റെ വാഹകരെയും വർഗീയ ശക്തികളെയും മനുഷ്യമനസുകളിൽ നിന്ന് അകറ്റിനിർത്താൻ സ്നേഹവും സാഹോദര്യവും ആയുധമാക്കണമെന്ന ഓർമപ്പെടുത്തൽ കൂടിയാണ് പെരുന്നാൾ. നന്മയും സ്നേഹവും പരസ്പരം കൈമാറ്റം ചെയ്യാനുള്ള വേളയായി ഈ പെരുന്നാൾ മാറുമെന്ന് പ്രത്യാശിക്കുന്നു. തെളിഞ്ഞ ഹൃദയവുമായി തിന്മകൾക്കെതിരെ പോരാടുമെന്ന പ്രതിജ്ഞ ഈ പെരുന്നാൾ ദിനത്തിൽ മനസിലുറപ്പിക്കാം. പരസ്പര സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനും ഒരുമയുടെ സന്ദേശമുയർത്താനും ഈ ദിനത്തിനാവട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ.
നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. സ്‌നേഹത്തിന്റെ, ത്യാഗത്തിന്റെ, സാഹോദര്യത്തിന്റെ വലിയ ആഘോഷാരവങ്ങളാകട്ടെ ഈ ചെറിയ പെരുന്നാള്‍ എന്നാശംസിക്കുന്നു. നോമ്പുതുറക്കാന്‍ മുസ്ലിം സഹോദരങ്ങള്‍ക്ക് ഹൈന്ദവ ക്ഷേത്രമുറ്റം ഒരുങ്ങുന്ന മതാതീതമായ സ്‌നേഹസാഹോദര്യങ്ങളുടെ മാതൃകയാണ് കേരളം ലോകത്തിനു മുന്നില്‍ വയ്ക്കുന്നത് എന്നഭിമാനത്തോടെ പറയാനാകുന്നു എന്നതാണ് ഈ ചെറിയ പെരുന്നാളിനെ ഏറ്റവും മനോഹരമാക്കിയതെന്നും അദ്ദേഹം ഈദ് സന്ദേശത്തില്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here