
ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ഈദ് അൽ-അദ്ഹ അവധിക്കാലത്തെ പ്രവർത്തന സമയങ്ങൾ പ്രഖ്യാപിച്ചു. ജൂൺ 5 വ്യാഴാഴ്ച അവധി ആരംഭിക്കുകയും ജൂൺ 9 തിങ്കളാഴ്ച പ്രവർത്തി പുനരാരംഭിക്കുകയും ചെയ്യും.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 യിലെ കസ്റ്റമർ ഹാപ്പിനസ് സെന്റർ അവധിക്കാലത്ത് 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. അൽ അവിർ കസ്റ്റമർ ഹാപ്പിനസ് സെന്റർ എല്ലാ ദിവസവും രാവിലെ 6:00 മുതൽ രാത്രി 10:00 വരെ തുറന്നിരിക്കുമെന്നും ജി ഡി ആർ എഫ് എ വ്യക്തമാക്കി.
Also read: ദുബായ് മെട്രോ ബ്ലൂ 2029ന് ഓടിത്തുടങ്ങും
ജി ഡി ആർ എഫ് എ ദുബായുടെ ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമുകൾ മുഴുവൻ സമയവും ലഭ്യമാകും. ഔദ്യോഗിക വെബ്സൈറ്റായ http://www.gdrfad.gov.ae, ദുബായ് നൗ, GDRFA DXB സ്മാർട്ട് ആപ്പുകൾ എന്നിവ വഴി ഉപഭോക്താക്കൾക്ക് ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പറായ 8005111 വിളിക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

