ക്രിസ്ത്യന്‍ പള്ളി മൈതാനിയില്‍ ഈദാഗാഹ്; മതസൗഹാര്‍ദത്തിന്റെ മാതൃക കണ്ണൂരില്‍ നിന്നും

കണ്ണൂര്‍ എടക്കാട് ചാല അമലോദ്ഭവ മാതാ ദേവാലയ മൈതാനിയില്‍ നടന്ന ഈദ്ഗാഹ് മതസൗഹാര്‍ദം വിളിചോതുന്നതായിരുന്നു. ചാലയിലെ സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈദ് ഗാഹ് സംഘടിപ്പിച്ചത്. കഴിഞ്ഞവര്‍ഷം മുതല്‍ പള്ളി മൈതാനത്തില്‍ ഈദ്ഗാഹിനായി അനുമതി നല്‍കിയിരുന്നു. പ്രാര്‍ത്ഥനയ്ക്കായി സൗകര്യങ്ങളും സഹായങ്ങളും ഒരുക്കി പള്ളി ഭാരവാഹികളും കമ്മിറ്റിക്കൊപ്പമുണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ഈദ്ഗാഹിന് നേതൃത്വം നല്‍കിയത് എ.പി. അബ്ദുല്‍ റഹീമാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കോരന്‍ നമ്പ്യാര്‍ എന്ന നാട്ടുപ്രമാണി വിട്ടുകൊടുത്ത സ്ഥലമാണിത്.

ജാതിയുടെ മതത്തിന്റെയും പേരില്‍ കലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്ന കാലത്ത് സൗഹാര്‍ദത്തെ ഹൃദയത്തോട് ചേര്‍ക്കുന്ന സമീപനമാണിതെന്നും അതിന്റെ അടയാളമാണ് മൈതാനിയില്‍ നടന്ന ഈദ് നമസ്‌കാരമെന്നും ഖത്തീബ് എ.പി. അബ്ദുറഹീം വിശ്വാസികളോട് പറഞ്ഞു.

ALSO READ: കുളത്തൂപ്പുഴ ക്ഷേത്രത്തിലെ ‘തിരുമക്കള്‍’ മീനുകളെ പിടികൂടി പാകം ചെയ്തു; മൂന്നു പേര്‍ അറസ്റ്റില്‍

കണ്ണൂരില്‍ മാത്രമല്ല മലപ്പുറം മഞ്ചേരി സി.എസ്.ഐ നിക്കോളാസ് മെമ്മോറിയല്‍ ദേവാലയ മുറ്റവും പെരുന്നാള്‍ ദിനത്തില്‍ തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായിരുന്നു. മഞ്ചേരി സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുള്ളക്കാട് യു.പി സ്‌കൂള്‍ മൈതാനത്തായിരുന്നു ഈദ്ഗാഹ് നടന്നിരുന്നത്. എന്നാല്‍ ഇത്തവണ സ്‌കൂള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് പോളിങ് സാമഗ്രികളുടെ വിതരണകേന്ദ്രമായതിനാല്‍ ആ പതിവ് തെറ്റി. ഇതോടെ കമ്മിറ്റി ഭാരവാഹികള്‍ പള്ളി ഭാരവാഹികളെ സമീപിച്ചു. അങ്ങനെ ചരിത്രത്തിലാദ്യമായി ദേവാലയമുറ്റത്ത് ഈദ്ഗാഹ് സംഘടിപ്പിച്ചു. സഅ്ദുദ്ദീന്‍ സ്വലാഹി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

ALSO READ: കോണ്‍ട്രാക്ട് സൊസൈറ്റികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News