അമ്മത്തൊട്ടിലില്‍ പുതിയ അതിഥി; പേര് അറിവ്

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ എട്ടു ദിവസം പ്രായമുള്ള ആണ്‍കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ ലഭിച്ചു. ഇന്നലെ രാത്രി ഒന്‍പത് മണിക്കാണ് പുതിയ കുരുന്ന് എത്തിയത്.

Also Read- ‘മറുനാടനെതിരെ ഇതുവരെ ഹെല്‍പ് ഡെസ്‌കില്‍ സമീപിച്ചത് സ്ത്രീകള്‍ ഉള്‍പ്പെടെ 65 പേര്‍; കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സകല കോടതിയിലും കയറ്റും’: പി. വി അന്‍വര്‍

സമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്നു വരുന്ന കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്‌ഷോപ്പിന്റെ ദിവസം എത്തിയ പുതിയ അതിഥിക്ക് ‘അറിവ് ‘എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി പത്രക്കുറിപ്പില്‍ അറിയിച്ചു. കുഞ്ഞിന് അവകാശികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.

Also read- സന്തോഷ് വര്‍ക്കിയെ കൈകാര്യം ചെയ്തതില്‍ സന്തോഷം, ഇയാളൊക്കെ ആള്‍ക്കാരില്‍ നിന്നും പൈസ വാങ്ങുന്നുണ്ട്: എന്‍ എം ബാദുഷ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News