എട്ട് വയസില്‍ 60 കിലോ ഭാരം ഉയര്‍ത്തി പെണ്‍കുട്ടി; ‘അതിശയകര’മെന്ന് സോഷ്യല്‍ മീഡിയ

എട്ട് വയസില്‍ അറുപത് കിലോ ഭാരം ഉയര്‍ത്തി സോഷ്യല്‍ മീഡിയയെ അതിശയിപ്പിച്ചിരിക്കുകയാണ് ഒരു പെണ്‍കുട്ടി. അര്‍ഷിയ ഗോസ്വാമി എന്ന പെണ്‍കുട്ടിയാണ് അറുപത് കിലോ ഭാരം ഉയര്‍ത്തി സോഷ്യല്‍ മീഡിയയെ അതിശയിപ്പിച്ചത്. എട്ടു വയസില്‍ അറുപത് കിലോ ഭാരം ഉയര്‍ത്തുക എന്നത് അപ്രാപ്യമെന്നിരിക്കെ വളരെ നിസാരമായാണ് പെണ്‍കുട്ടി ഭാരമുയര്‍ത്തുന്നത്. നിരവധി പേര്‍ വീഡിയോക്ക് കമന്റുമായെത്തി.

ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കപ്പെട്ട വീഡിയോയില്‍ അര്‍ഷിയ ഭാരമുയര്‍ത്തുന്നത് വ്യക്തമായി തന്നെ കാണാവുന്നതാണ്. അറുപത് കിലോ വരുന്ന ഡെഡ് ലിഫ്റ്റ് ഒറ്റയടിക്ക് എടുത്തുയര്‍ത്തുന്നതും തറയിലുടുന്നതിന് മുന്‍പ് ഒരു നിമിഷം കയ്യില്‍ പിടിച്ചു നില്‍ക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ആത്മവിശ്വാസത്തോടെ നടന്നു നീങ്ങുന്നതാണ് വീഡിയോയില്‍. വീഡിയോക്ക് കമന്റിട്ടവരില്‍ പലരും അതിശയകരമെന്നാണ് കുറിച്ചത്.

ഇതാദ്യമായല്ല അര്‍ഷിയ ഇത്തരത്തില്‍ ഭാരം ഉയര്‍ത്തുന്നത്. നേരത്തേ ആറാം വയസില്‍ 45 കിലോഗ്രാം ഡെഡ് ലിഫ്റ്റ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചിരുന്നുയ 2021 ല്‍ ആയിരുന്നു അര്‍ഷിയയുടെ റെക്കോര്‍ഡ് നേട്ടെ. ഒളിമ്പ്യന്‍ മീരാഭായ് ചാനു ആണ് അര്‍ഷിയയുടെ പ്രചോദനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News