പാട്ടിന് ജീവിതയാഥാർഥ്യങ്ങളുടെ ഈണവും താളവുമുണ്ടെന്നു തെളിയിച്ച കലാകാരൻ, കലാഭവൻ മണി ഓർമയായിട്ട് ഇന്നേക്ക് എട്ട് വർഷം

പാട്ടിന് ജീവിതയാഥാർഥ്യങ്ങളുടെ ഈണവും താളവുമുണ്ടെന്നു തെളിയിച്ച കലാകാരൻ,അതായിരുന്നു കലാഭവൻ മണി.രണ്ട് ദശാബ്ദം ആരാധകരെ ചിരിപ്പിച്ച കരയിപ്പിച്ച ചിന്തിപ്പിച്ച കലാഭവൻ മണി ഓർമയായിട്ട് ഇന്നേക്ക് എട്ട് വർഷം.

പാട്ടായിരുന്നു ജീവിതം, ആ പാട്ടിന് ചാലക്കുടിപ്പു‍ഴയുടെ ഓളത്തിനപ്പുറം ഇന്നാട്ടിലെ സാധാരണക്കാരന്‍റെ ജീവിതതാളമായിരുന്നു.ഉള്ളുലക്കുന്ന ജീവിതയാഥാർത്ഥ്യങ്ങളോക്കെയും ഒരു മറയുമില്ലാതെ അയാൾ ഉറക്കെപ്പാടുമ്പോൾ കാ‍ഴ്ചക്കാരുടെ നെഞ്ചും വിങ്ങി.ഉത്സവപ്പറമ്പുകളിൽ മണിപ്പാട്ടിനോ‍ളം ഡിമാൻഡ് മറ്റൊന്നില്ല.നാടൻപ്പാട്ടിന്‍ ജനകീയമു‍ഖമായ് മണി,ആ പാട്ടിൽ നഷ്ടപ്രണയവും,ഒറ്റപ്പെടലുമൊക്കെയും കടന്നുവ‍രുമ്പോ‍ഴും കാ‍ഴ്ചക്കാരെ പൊട്ടിച്ചിരിപ്പിക്കാനും മണിക്കായി.

ഒരു കാലത്തെ നാട്ടിൻപുറങ്ങളിലെ ഓണം ആഘോഷമാക്കിയത് മണിയുടെ പാട്ട് കാസറ്റുകളായിരുന്നു. ചാലക്കുടിക്കാരൻ ചങ്ങാതി, കറുമ്പനാളൊരു കുറുമ്പനാളൊരു കുറുമ്പനാ അങ്ങനെ എര്തയെത്ര ഹിറ്റുകൾ.ജീവിതവും പാട്ടും സിനിമയുമായി കണ്ണിമുറിയാത്തൊരു ബന്ധമായിരുന്നു മണിക്ക്. കലാശാലയുടേയോ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെയോ പിന്‍ബലമില്ലാതെ ചാലക്കുടി മണി കലാഭവൻ മണിയായി.

ALSO READ: നമ്പർപ്ലേറ്റ് ഇല്ലാതെ അമിത വേഗതയിൽ ബൈക്ക്, തടഞ്ഞ എസ്ഐയെ ഉപദ്രവിച്ച് യുവാവ്; അറസ്റ്റ്

മലയാളസിനിമയിലേക്ക്

മണി ഗിയർമാറ്റിയപ്പോൾ തകര്‍ത്തെറിയപ്പെട്ടത് ചില അഭിനയ സമ്പ്രദായങ്ങൾകൂടിയായിരുന്നു.ഒരു സിനിമാതാരത്തിന്റെ താരപരിവേഷമൊക്കെമാറ്റിവച്ച്‌, ഒരൊറ്റയാനെപ്പോലെ മണി മണ്ണില്‍ ചവിട്ടി നിന്നു.സിബി മലയിലിന്‍റെ അക്ഷരത്തിലെ ആട്ടോ ഡ്രൈവർ, ആ ട്രേഡ് മാർക്ക് ചിരിയുമായി പിന്നീട് അങ്ങോട്ട് സിനിമയിലെ മണിക്കാലം…

സിനിമക്കപ്പുറം നാട്ടിലേ തൊഴിലാളികളെയും സാധാരണക്കാരെയും ചേർത്ത് നിർത്തിയ നല്ല അസൽ കമ്മ്യൂണിസ്റ്റുകാരർ ആയിരുന്നു.എല്ലാത്തിനുമൊടുവിൽ ചാലക്കുടിപ്പുഴയോടും സിനിമയോടും വിട പറഞ്ഞുപോയപ്പോഴും തന്റെ ശൂന്യതക്കു പകരം വെയ്ക്കാൻ ഒരു പാട്ടുകൂടി ഉറക്കെ പാടിവെക്കാനും മണി മറന്നില്ല.ആ പാട്ടിന്റെ വിങ്ങലിൽ മണി ജീവിക്കുന്നു.

ALSO READ: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരിച്ചവരുടെ സംസ്കാരം ഇന്ന്, കൂരാച്ചുണ്ട് പഞ്ചായത്തിൽ ഹർത്താൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News